സ്വന്തം ലേഖകന്‍: പശു അമ്മയാണെങ്കില്‍ കാള നിങ്ങളുടെ അച്ഛനാണോ? ആര്‍ എസ് എസുകാരോട് വിഎസിന്റെ ചോദ്യം. ഗോമാതാവിന്റെ പേരിലുള്ള വിവാദങ്ങള്‍ രാജ്യം മുഴുവന്‍ പടരുകയും കേരളത്തിലടക്കം ബീഫ് ഫെസ്റ്റിവല്‍ തകര്‍ക്കുകയും ചെയ്യുന്ന സമയത്താണ് വിഎസ് പ്രശ്‌നത്തില്‍ ഇടപെട്ടത്.
പശു നിങ്ങളുടെ അമ്മയാണെങ്കില്‍ പശുവിന്റെ ഇണയായ കാള നിങ്ങളുടെ അച്ഛനാണോ എന്നായിരുന്നു വിഎസിന്റെ ചോദ്യം. ആര്‍എസ്എസ്സുകാരെ ലക്ഷ്യംവച്ചായിരുന്നു ഇത്. വിവരവും യുക്തിബോധവും ഇല്ലാതെ ആര്‍എസ്എസ്സുകാര്‍ ജനങ്ങളെ പറ്റിക്കുകയാണെന്നും വിഎസ് ആക്ഷേപിക്കുന്നുണ്ട്.
യുക്തിരഹിതമായ കാര്യങ്ങള്‍ പറഞ്ഞ് ബിജെപിയും ആര്‍എസ്എസ്സും ജനങ്ങളെ തമ്മിലടിപ്പിയ്ക്കുകയാണ്. അതിന്റെ ഉദാഹരണമാണ് പശുവിനെ മുന്‍ നിര്‍ത്തിയുള്ള പ്രചാരണങ്ങളെന്നും വിഎസ് പറയുന്നു.
നേരത്തെ പശുവിന്റെ പേരിലുള്ള കൊലപാതകത്തിനെതിരെ കേരളത്തിലും പ്രതികരണം ഉണ്ടാകണം എന്നും വിഎസ് പറഞ്ഞിരുന്നു. എന്തായാലും പ്രശസ്തമായ വി എസ് ശൈലിയിലുള്ള പരാമര്‍ശത്തിന് സോഷ്യല്‍ മീഡിയയിലടക്കം വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല