1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2011

2010 ല്‍ ദക്ഷിണേന്ത്യയുടെ മനസുകള്‍ കീഴടക്കിയ പ്രണയചിത്രം വിണ്ണെത്താണ്ടി വരുവായ ഹിന്ദിയിലേക്ക്. ഗൌതം മേനോന്‍ സംവിധാനം ചെയ്ത ചിത്രം ‘ഏക് ദീവാനാ ഥാ എന്ന പേരില്‍ ബോളിവുഡിലെത്തുമ്പോള്‍ ഗാനങ്ങളൊരുക്കുന്നത് എ.ആര്‍.റഹ്മാന്‍ തന്നെ. റഹ്മാന്റെ സംഗീതത്തിലൂടെ ദക്ഷിണേന്ത്യയില്‍ ഗായകനായി മാറിയ സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ഈ ചിത്രത്തിലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിക്കുന്നു.

തമിഴില്‍ ആരോമലേ എന്നു തുടങ്ങുന്ന മലയാളഗാനമാണ് റഹ്മാന്റെ സംഗീതത്തില്‍ അല്‍ഫോണ്‍സ് പാടിയത്. ഹിന്ദിയില്‍ വരികള്‍ക്ക് മാറ്റമുണ്ടാകുമെങ്കിലും ആരോമലേ എന്ന വാക്ക് അതേപടി ഉപയോഗിക്കുന്നുവെന്നുമാണ് വാര്‍ത്ത. സൂപ്പര്‍ഹിറ്റായ ഹൊസാന്ന എന്ന ഗാനവും അതേ ട്യൂണില്‍ ചിത്രത്തിലുപയോഗിക്കുന്നുണ്ട്.

ബോളിവുഡ് യുവതാരം പ്രതീക് ബബ്ബര്‍, മദ്രാസ് പട്ടണത്തിലൂടെ അരങ്ങേറ്റം കുറിച്ച ബ്രിട്ടിഷ് സുന്ദരി ആമി ജാക്സന്‍ എന്നിവരാണ് ‘ഏക് ദീവാനാ ഥാ യില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. പ്രശസ്ത ഗായിക ചിന്‍മയി ശ്രീപദയാകും ഹിന്ദിയില്‍ ആമി ജാക്സനു വേണ്ടി ഡബ്ബു ചെയ്യുക എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഹിന്ദിയിലെത്തുമ്പോള്‍ സിനിമയുടെ ക്ളൈമാക്സിനും മാറ്റമുണ്ടാകും.

യേ മായ ചേസവേ എന്ന പേരില്‍ തെലുങ്കിലും ചിത്രമിറങ്ങിയിരുന്നു. നാഗ് ചൈതന്യ, സാമന്ത എന്നിവര്‍ നായികാനായകന്‍മാരായ ചിത്രം തെലുങ്കില്‍ 2010 ല്‍ ലാഭം കൊയ്ത ചിത്രങ്ങളുടെ പട്ടികയിലാണ്. ഈ ചിത്രത്തിലും അല്‍ഫോന്‍സിന്റെ ഗാനം അതേപടി റഹ്മാന്‍ ഉപയോഗിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.