ബെന്നി വര്‍ക്കി പെരിയപ്പുറം
ബ്രിസ്‌റ്റോളില്‍ നടന്ന മൂന്നാമത് വയനാട് ജില്ലാ സംഗമം പ്രൗഡോജ്ജ്വലമായി. യു കെയുടെ വിവിധഭാഗങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു. നാട്ടില്‍ നിന്ന് മക്കളെ സന്ദര്‍ശിക്കാനെത്തിയ മാതാപിതാക്കളും സമിതി ഭാരവാഹികളും ചേര്‍ന്ന് സംഗമം ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി. ഭക്ഷണത്തിന് ശേഷം റീന ജേക്കബബ്് കുട്ടികളെ വളര്‍ത്തുമ്പോള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ക്ലാസെടുത്തു. തുടര്‍ന്ന് അടുത്തവര്‍ഷത്തേക്കുളള സംഘാടക സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു. ബിനോയി മാണി, ഷാജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല