സ്വന്തം ലേഖകന്‍: വ്യാപം കേസന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമുണ്ടായെന്ന് പ്രത്യേക അന്വേഷണ സംഘാംഗം വിജയ് രാമന്റെ വെളിപ്പെടുത്തല്‍. അന്വേഷണം ശരിയായ ദിശയില്‍ പോയപ്പോഴെല്ലാം ഇത്തരം ശ്രമങ്ങളുണ്ടായി.കേസുമായി ബന്ധമുള്ള വരുടെ മരണങ്ങള്‍ പോലും ഇതിന്റെ ഭാഗമാണെന്നും ഇവയുടെ എണ്ണം ഇനിയും കൂടാമെന്നും മലയാളിയും റിട്ട.ഐപിഎസ് ഉദ്യോഗസ്ഥനുമായ വിജയ് രാമന്‍ മീഡിയാ വണ്ണിനോട് പറഞ്ഞു. ഇതുവരെയുണ്ടായ മരണങ്ങള്‍ എല്ലാം ദൂരൂഹമായിരുന്നു എന്ന വാദം അന്വേഷണ സംഘത്തലവന്‍ ചന്ദ്രേഷ് ഭൂഷണ്‍ നിഷേധിച്ചു.
വ്യാപം കേസില്‍ സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം വിജയ് രാമന്റെ വെളിപ്പെടുത്തല്‍. കേസന്വേഷണം ശരിയായ ദിശയിലായിരുന്നു ഇതുവരെ മുന്നോട്ട് പോയത്. ചിലര്‍ക്കതില്‍ അതൃപ്തിയുണ്ടായിരുന്നു. അന്വേഷണം വഴിതിരിച്ച് വിടാനുള്ള ഇവരുടെ ശ്രമമാണ് ഇപ്പോള്‍ വിജയിച്ചിരിക്കുന്നതെന്നും വിജയ് രാമന്‍ പറഞ്ഞു.
അഴിമതിക്കാര്‍ സുരക്ഷിതരായ അവസ്ഥായാണിപ്പോഴുള്ളതെന്ന് പറഞ്ഞ വിജയ് രാമന്‍ സിബിഐ ക്ക് കേസ് ശരിയായ ദിശയിലൂടെ കൊണ്ട് പോകാനാവട്ടെയെന്നും ആശംസിച്ചു.അഴിമതിയുമായി ബന്ധപ്പെട്ട് മരണങ്ങള്‍ തുടരുമെന്നും അതാര്‍ക്കും തടയാനാകില്ലെന്നും വിജയ് രാമന്‍ വ്യക്തമാക്കി. അതേസമയം ഇതുവരെയുണ്ടായ മരണങ്ങളുടെ ദുരൂഹ സ്വഭാവം അന്വേഷണ സംഘത്തവന്‍ ചന്ദ്രേഷ് ഭൂഷണ്‍ നിഷേധിച്ചു,എല്ലാ മരണങ്ങളും അസ്വാഭിവികമായിരുന്നു എന്നാല്‍ ദുരൂഹമാണെന്നു പറയാന്‍ മതിയായ തെളിവുകളുമില്ലെന്ന് ചന്ദ്രേഷ് ഭൂഷണ്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല