1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 2, 2011

വെസ്റ്റ് യോര്‍ക്ക്‌ഷെയറില്‍ വാന്‍ കത്തി ഗുരുതരമായി പൊള്ളലേറ്റ രണ്ടു വയസ്സുകാരി അന്തരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം റാഗ്ബിയിലെ ഹസ്സല്‍ഫാമില്‍ വെച്ചുണ്ടായ ദുരന്തത്തിലാണ് ഇസബെല്ല ഡസ്ബന്‍ എന്ന ബാലിക അന്തരിച്ചത്. എന്നാല്‍ ഇസബെല്ലയുടെ ഒരു വയസ്സുകാരി സഹോദരിയെ വളര്‍ത്തഛന്‍ ശ്രമകരമായ ദൗത്യത്തിലൂടെ രക്ഷിച്ചു. അഛനെയും മകളെയും ചികില്‍സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ ഡിസ്ചാര്‍ജ് ചെയ്തു.

റാഗ്ബിയിലെ ഇരുപതോളം കുതിരകളുണ്ടായിരുന്ന ഫാമിനടുത്ത് വെച്ചാണ് വാനിന് തീപിടുത്തമുണ്ടായത്. രണ്ട് കുട്ടികളും അഛനുമമ്മയും അടങ്ങിയ കുടുംബമാണ് അപകടത്തിനിരയായത്. ‘വാനിനു തീപിടുത്തമുണ്ടായ ഉടന്‍ തന്നെ തങ്ങളുടെ മക്കളെ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു വയസ്സുള്ള മകളെ മാത്രമേ സംരക്ഷിക്കാന്‍ സാധിച്ചുള്ളൂവെന്നും ഇസബെല്ല മരണപ്പെടുകയായിരുന്നുവെന്നുവാണ്’ പോലീസ് പറയുന്നത്. അപകടം നടന്ന ഉടന്‍തന്നെ അടുത്തുള്ള കുതിര ഫാമിന്റെ ഉടമകളുടെ സഹായത്തോടെ വളര്‍ത്തഛന്‍ മകളെ സംരക്ഷിക്കുകയായിരുന്നു. പക്്‌ഷേ ഇസബെല്ലയെ സംരക്ഷിക്കാനുള്ള ഇവരുടെ ശ്രമം പരാജയപ്പെട്ടു.

തീപിടുത്തമുണ്ടായ ഉടന്‍ തന്നെ അഗ്മിശമനാ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാത്തതും രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി. വെള്ളത്തിന്റെ ദൗര്‍ലഭ്യതയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയത്. എന്നാല്‍ അപകടം നടന്ന ഉടന്‍ തന്നെ പത്തോളം അഗ്നിശമന യന്ത്രങ്ങള്‍ തങ്ങള്‍ അയച്ചിട്ടുണ്ടെന്നാണ് അഗ്നിശമനാ സേന പറയുന്നത്. എന്നാല്‍ വെള്ളത്തിന്റെ ദൗര്‍ലഭ്യത കാര്യങ്ങള്‍ രൂക്ഷമാക്കിയെന്നും സേനാംഗങ്ങള്‍ പറയുന്നു. 150 അടിയോളം ഉയരത്തിലായിരുന്നു തീ പിടുത്തമുണ്ടായത്. രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഇത്തരം സംഭവങ്ങള്‍ പുതുമയല്ലെന്നും, ഇത്തരം നിരവധി സംഭവങ്ങള്‍ക്ക് സാക്ഷിയാവേണ്ടി വന്നിട്ടുണ്ടെന്നും സേന കൂട്ടിച്ചേര്‍ത്തു. ഇസബെല്ലയുടെ കുടുംബത്തിനും, സുഹൃത്തുക്കള്‍ക്കും സേന തങ്ങളുടെ അനുശോചനം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.