വാല്‍സിങ്ങാം: സീറോ മലബാര്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് വാത്സിങ്ങാം തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇവ്‌സ്വിച്ച് കാത്തലിക് കമ്മ്യൂണിറ്റി. മാര്‍ മാത്യു അറയ്ക്കല്‍ പിതാവ് നയിക്കുന്ന തീര്‍ത്ഥാടനത്തില്‍ ആയിരക്കണക്കിന് മരിയ ഭക്തര്‍ ഒഴുകിയെത്തും. സുരക്ഷാ നടപടികളും, ക്രമീകരണങ്ങളും പാലിച്ച് മരിയ ഭക്തി സാന്ദ്രമാക്കുവാന്‍ ഏവരെയും തീര്‍ത്ഥാടക സമിതി ചെയര്‍മാന്‍ ഫാ. മാത്യു ജോര്‍ജ് വണ്ടാലക്കുന്നേല്‍ അഭ്യര്‍ത്ഥിച്ചു.
കോച്ചുകളില്‍ വരുന്നവര്‍ ലിറ്റില്‍ വാത്സിങ്ങാമിലെ കോച്ച് പാര്‍ക്കില്‍ തീര്‍ത്ഥാടകരെ ഇറക്കി തിരിച്ച് സ്ലീപ്പര്‍ ചാപ്പലിലുള്ള പാര്‍ക്കിങ്ങില്‍ വാഹനം പാര്‍ക്കു ചെയ്യേണ്ടതാണ്. കൃത്യം 12 മണിക്ക് ഫ്രൈഡേ മാര്‍ക്കറ്റിലെ അനൗണ്‍സിയേഷന്‍ ചാപ്പലില്‍ നിന്നും തീര്‍ത്ഥാടനം ആരംഭിക്കുന്നതിനാല്‍ 11.30ഓടെ ഗതാഗതം തടയുന്നതാണ്. കുടയും, ഉച്ചഭക്ഷണവും, കുര്‍ബ്ബാന പുസ്തകവും, അത്യാവശ്യ സാധനങ്ങളും കരുതേണ്ടതാണ്. ഉച്ചഭക്ഷണം തീര്‍ത്ഥാടന സമാപന സ്ഥലമായ സ്ലീപ്പര്‍ ചാപ്പലില്‍ എത്തിയ ശേഷം കഴിക്കുവാന്‍ സമയവും, ഇടവും നല്‍കുന്നതാണ്.
തീര്‍ത്ഥാടനത്തില്‍ ഭയഭക്തി ബഹുമാനത്തോടെ മരയി ഭക്തി ഗാനങ്ങള്‍ ആലപിച്ചും, പരിശുദ്ധ ജപമാല സമര്‍പ്പിച്ചും ഭംഗിയായും ചിട്ടയായും ഇരുവരികളായ നടന്നു നീങ്ങേണ്ടതാണ്.
സ്ലീപ്പര്‍ ചാപ്പലിന്റെ ചരിത്രവും, കുര്‍ബ്ബാനയിലും, തീര്‍ത്ഥാടനത്തിലും പാടുന്ന ഗാനങ്ങള്‍, മറ്റു പ്രാര്‍ത്ഥനങ്ങള്‍, ജപമാലയുടെ രഹസ്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച് 2011 തീര്‍ത്ഥാടനത്തിനായി തയ്യാറാക്കിയ പുസ്തകം തഥവസരത്തില്‍ സൗജന്യമായി നല്‍കുന്നതാണ്.
അടിമവെക്കുന്നതിന് തീര്‍ത്ഥാടനം സ്ലീപ്പര്‍ ചാപ്പലില്‍ എത്തുമ്പോള്‍ സൗകര്യം ഉണ്ടാവുന്നതാണ്. ഉച്ചഭക്ഷണത്തിനുശേഷം 2.45ന് അറയ്ക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ ബലിയും, സമാപനമായി അടുത്ത വര്‍ഷത്തെ പ്രസുദേന്തിമാരെ വാഴിക്കലിനുശേഷം അല്‍മായ സമ്മേളനം അറയ്ക്കല്‍ പിതാവ് ഉദ്ഘാടനം ചെയ്യും. അഡ്വ. വിഡി സെബാസ്റ്റ്യന്‍, ഫാ മാത്യു ജോര്‍ജ് ചെയ്യും. അഡ്വ.വി.സി സെബാസ്റ്റിയന്‍, ഫാ മാത്യു ജോര്‍ജ് എന്നിവര്‍ സംസാരിക്കും.
വോളണ്ടിയേഴ്‌സിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുകയും പരിസരം ശുചിത്വമായി സൂക്ഷിക്കുയും ചെയ്യേണ്ടതാണ്.
പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥതയില്‍ അത്ഭുത അനുഗ്രങ്ങള്‍ പ്രാപിക്കുവാന്‍ തീര്‍ത്ഥാടനത്തിനായി ഒരുങ്ങിയും, തീര്‍ത്ഥാടനത്തില്‍ ഭക്തിപൂര്‍വ്വം പങ്കുചേരുവാന്‍ ഫാ. മാത്യു അഭ്യര്‍ത്ഥിച്ചു.
തീര്‍ത്ഥാടനം 12 മണിക്ക് തുടങ്ങുന്ന സ്ഥലം
അനൗണ്‍സിയേഷന്‍ ചാപ്പല്‍,
ഫ്രൈഡേ മാര്‍ക്കറ്റ്
വാല്‍സിംങ്ടണ്‍
NR22 6DB
തീര്‍ത്ഥാടന സമാപന സ്ഥലം സ്ലീപ്പര്‍ ചാപ്പല്‍
സ്ലീപ്പര്‍ ചാപ്പല്‍
ഹൗസിംഗ്ടണ്‍ സെന്റ് ഗില്‍സ്
വാല്‍സിംങ്ടണ്‍
NR 22 6AL
PHONE 01328 820495
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല