സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ യൂറോപ്യന്‍ പര്യടനം മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഇംഗ്ലണ്ടിലെ വാല്‍സിങ്ങാമില്‍ അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. മോണ്‍സിഞ്ഞോര്‍ യൂജിന്‍ ഹാര്‍ക്ക്‌നെസ്, ഫാ.മാത്യു വണ്ടാളക്കുന്നേല്‍, അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ സമീപം.
ഷൈജു ചാക്കോ ഓഫീസ് സെക്രട്ടറി
വാല്‍സിങ്ങാം(യുകെ): യുകെയിലെ ലൂര്‍ദ് എന്നറിയപ്പെടുന്ന വാല്‍സിങ്ങാം മരിയ തീര്‍ത്ഥാടനം ഭക്തിനിര്‍ഭരമായി. ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് വിശ്വാസികള്‍ പ്രാര്‍ത്ഥനാമന്ത്രങ്ങളാലും മരിയഗാനങ്ങളാലും ചുവടുകള്‍വെച്ച് നീങ്ങിയപ്പോള്‍ ചരിത്രസംഭവമായി. മുത്തുക്കുടകളും, കൊടിത്തോരണങ്ങളും, ചെണ്ടമേളങ്ങളും മരിയതീര്‍ത്ഥാടനത്തിന് കൊഴുപ്പേകി. സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ മാര്‍ മാത്യു അറയ്ക്കല്‍, മോണ്‍സിഞ്ഞോര്‍ യൂജിന്‍ ഹാര്‍ക്ക്‌നെസ്, ഫാ.മാത്യു വണ്ടാളക്കുന്നേല്‍, അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സമൂഹബലിയെത്തുടര്‍ന്ന് യുകെയിലെ സീറോ മലബാര്‍ സഭ അല്മായ സന്ദര്‍ശനം മാര്‍ മാത്യു അറയ്ക്കല്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
പ്രവാസിജീവിതകാലത്തും സഭയുടെ വിശ്വാസത്തിലും പാരമ്പര്യത്തിലും അടിയുറച്ചുമുന്നേറുന്ന അല്മായ സമൂഹം സഭയ്ക്കഭിമാനമേകുന്നുവെന്ന് ഉദ്ഘാടന സന്ദേശത്തില്‍ മാര്‍ അറയ്ക്ക്ല്‍ സൂചിപ്പിച്ചു. ലോകമെമ്പാടുമുള്ള സീറോ മലബാര്‍ സഭാസമൂഹത്തെ മുഖ്യധാരയില്‍ ശക്തിപ്പെടുത്തുകയാണ് അല്മായ കമ്മീഷന്റെ ലക്ഷ്യം. സഭയ്ക്കു ശക്തിപകരുന്ന അല്മായ പ്രസ്ഥാനങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്. വിശ്വാസി സമൂഹത്തില്‍ സ്‌നേഹവും, സാഹോദര്യവും പങ്കുവെച്ച്; എല്ലാവരെയും സമുന്നയിപ്പിച്ച് സഭാമക്കളുടെ കഴിവുകളും കര്‍മ്മശേഷിയും പ്രാഗത്ഭ്യവും കോര്‍ത്തിണക്കി മുന്നേറുവാനും, വളരുന്ന തലമുറയെ സഭാവിശ്വാസത്തിലും പ്രാത്ഥനാചൈതന്യത്തിലും നിലനിര്‍ത്തി പ്രകാശിപ്പിക്കുവാനും മാതാവിന്റെ മദ്ധ്യസ്ഥത ശക്തിപകരുമെന്ന് മാര്‍ അറയ്ക്കല്‍ സൂചിപ്പിച്ചു. മോണ്‍സിഞ്ഞോര്‍ യൂജിന്‍ ഹാര്‍ക്ക്‌നെസ്, ഫാ.മാത്യു വണ്ടാളക്കുന്നേല്‍, അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല