റോയ് ഫ്രാന്‍സിസ്
ബര്‍മിംഗ്ഹാം: ബര്‍മിംഗ്ഹാം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സീറോ മലബാര്‍ വിശ്വാസികളുടെ ഈ വര്‍ഷത്തെ വാല്‌സിംഗ്ഹാം തീര്‍ഥാടനം മെയ് 9 ശനിയാഴ്ച നടക്കും. കഴിഞ്ഞ വര്‍ഷത്തെ സീറോമലബാര്‍ കണ്‍വെന്‍ഷനില്‍ വച്ച് അഭിവന്ദ്യ ബര്‍ണ്ണാര്‍ഡ് ലോങ്ങ്‌ലി പിതാവിന്റെ ആഹ്വാന പ്രകാരമാണ് ഈ വരുന്ന ശനിയാഴ്ച വാല്‍സിംഗ്ഹാമിലേക്കുള്ള തീര്‍ഥാടനം ബര്‍മിംഗ്ഹാം അതിരൂപത സംഘടിപ്പിച്ചിരിക്കുന്നത്. അഭിവന്ദ്യ വില്യം കെന്നി പിതാവ് തീര്‍ഥാടനത്തിന് നേതൃത്വം നല്‍കും
തീര്‍ഥാടന വിജയത്തിനായി അതിരൂപതയിലെ എല്ലാ മാസ് സെന്ററുകളില്‍ നിന്നും തീര്‍ഥാടകാരുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായ കോച്ചുകള്‍ ക്രമീകരിക്കുന്നതായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വിശ്വാസ ജീവിതത്തില്‍ തീര്‍ഥാടനങ്ങള്‍ക്ക് വളരെ പ്രാധാന്യം ആണുള്ളത്. വിശ്വാസ വളര്‍ച്ചയ്ക്കും പ്രഘോഷണത്തിനും ഉപകരിക്കുന്ന തീര്‍ഥാടനങ്ങളില്‍ ഏറ്റവും പ്രചാരം മരിയന്‍ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ക്കാണ്. മാതൃ സന്നിധിയിലേക്കുള്ള പ്രാര്‍ത്ഥനാ നിര്‍ഭരമായ യാത്രകളിലൂടെ അനുഗ്രഹ പുണ്യം കരസ്ഥമാക്കുവാന്‍ ഉള്ള ഏറ്റവും മികച്ച അവസരമാണ് ബര്‍മിംഗ്ഹാം അതിരൂപത ഒരുക്കുന്ന ഈ വാല്‍സിംഗ്ഹാം തീര്‍ഥാടനം.
തീര്‍ഥാടന ദിവസം ഉച്ചയ്ക്ക് 12.45 മണിക്ക് മലയാളത്തിലുള്ള നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കുന്നതാണ്. സീറോ മലബാര്‍ ചാപ്ലയിന്‍മാരായ റവ. ഫാ. ജയ്‌സന്‍ കരിപ്പായി, റവ. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ എന്നിവര്‍ മലയാളത്തിലുള്ള ആരാധനകള്‍ക്ക് നേതൃത്വം നല്‍കും.
അതിരൂപതയുടെ കൂട്ടായ്മയുടെ ഭാഗം കൂടിയായ ഈ തീര്‍ഥാടനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും അവരവരുടെ മാസ് സെന്ററുകളിലെ പരിഷ് കമ്മറ്റി മെമ്പര്‍മാര്‍ മുഖേന പണമടച്ച് പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഓരോ മാസ് സെന്ററുകളില്‍ നിന്നും കോച്ചുകള്‍ പുറപ്പെടുന്ന സമയം അതാത് മാസ് സെന്ററുകളില്‍ നിന്നും അറിയിക്കുന്നതായിരിക്കും. രാത്രി പത്ത് മണിക്ക് മുന്‍പ് അതാത് മാസ് സെന്ററുകളില്‍ തിരിച്ചെത്തത്തക്ക വിധം ആയിരിക്കും കോച്ചുകള്‍ ക്രമീകരിക്കുന്നത്. കോച്ചുകളിലും കാറുകളിലും വരുന്നവര്‍ NR22 6AS എന്ന പോസ്റ്റ് കോഡ് ആണ് ഉപയോഗിക്കേണ്ടത്.
തീര്‍ഥാടനം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍ഡിനേറ്റര്‍ റോയ് ഫ്രാന്‍സിസ് (07717754609), ജനറല്‍സെക്രട്ടറി ജോയ് മാത്യു (07588664478), ട്രഷറര്‍ ജോജന്‍ ആന്റണി (07841488151) എന്നിവരെ കോണ്ടാക്റ്റ് ചെയ്യാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല