1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2015


അപ്പച്ചന്‍ കണ്ണന്‍ചിറ

വാല്‍ത്സിങ്ങാം: സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ മരിയന്‍ ആഘോഷമായ വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തില്‍ യു കെ യിലെ എല്ലാ മാതൃ ഭക്തരുടെയും ആവേശപൂര്‍വ്വമായ കാത്തിരിപ്പിന് ഇനി പത്തു നാള്‍ മാത്രം. ഒമ്പതാമത് തീര്‍ത്ഥാടനം ഏറ്റെടുത്ത് നടത്തുന്ന ഈസ്റ്റ് ആന്ഗ്ലിയായിലെ പ്രമുഖ വിശ്വാസി കൂട്ടായ്മ്മയായ ഹണ്ടിംഗ്ടന്‍ സീറോ മലബാര്‍ കമ്മ്യുനിട്ടി ആയിരക്കണക്കിന് വരുന്ന മരിയന്‍ ഭക്തര്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി കമ്മിറ്റിക്കുവേണ്ടി ജെനി ജോസ്,ലിഡോ ജോര്‍ജ്ജ്, ജീജോ ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു.തീര്‍ത്ഥാടകര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുവാനായി മരിയ ഗീതങ്ങളും, വാല്‍ത്സിങ്ങാം പുണ്യ ചരിതവും, പ്രാര്‍ത്ഥനകളും മറ്റും അടങ്ങിയ ബുക്കുകള്‍ തയ്യാറായിക്കഴിഞ്ഞു.

പരിശുദ്ധ അമ്മ മംഗള വാര്‍ത്ത ശ്രവിച്ച നസ്രത്തിലെ ദേവാലയം സ്വന്തം അഭിലാഷ പ്രകാരം അത്ഭുതമെന്നോണം യു കെ യിലേക്ക് പകര്‍ത്തി സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍ത്സിങ്ങാമിലേക്കുള്ള ഒമ്പതാമത് സീറോ മലബാര്‍ തീര്‍ത്ഥാടനം അനുഗ്രഹ പെരുമഴക്ക് വേദിയാവും.അനേകായിരങ്ങള്‍ നഗ്‌ന പാദരായിട്ട് മാതൃ മാദ്ധ്യസ്ഥതക്കായി തീര്‍ത്ഥ യാത്ര ചെയ്ത അതെ പാതയിലൂടെ സീറോ മലബാര്‍ തീര്‍ത്ഥാടനം മരിയ പ്രഘോഷണവുമായി നടന്നു നീങ്ങുമ്പോള്‍ അതില്‍ ഭാഗഭാക്കാകുവാന്‍ യു കെ യിലെ മുഴുവന്‍ മാതൃ ഭക്തരെയും പ്രതീക്ഷിക്കുന്നതായി സംഘാടക സമിതി അഭിലഷിക്കുന്നു.

2007 ല്‍ ആരംഭം കുറിച്ച സീറോ മലബാര്‍ വാല്‍ത്സിങ്ങാം തീര്‍ത്ഥാടനം നാളിതുവരെ നേതൃത്വം നല്‍കി പോരുന്ന ഫാ. മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേലിന്റെ ഒപ്പം ഈ വര്‍ഷം പുതുതായി ഈസ്റ്റ് ആംഗ്ലിയാ സീറോ മലബാര്‍ ചാപ്ലിന്മാരായി എത്തിയ ഫാ.ടെറിന്‍ മുല്ലക്കര, ഫാ.ഫിലിഫ് ജോണ്‍ പന്തംതൊട്ടിയില്‍ എന്നിവര്ക്ക് പുറമേ ഹണ്ടിംങ്ടന്‍ ഇടവക വികാരി കിയര്‍നി എന്നിവരുടെ ആത്മീയ പിന്തുണയും, പ്രോത്സാഹനവും ഈ മരിയോത്സവത്തിന്റെ അനുഗ്രഹ വിജയത്തിനായി ഹണ്ടിംങ്ടന്‍ കമ്മ്യുനിട്ടി നടത്തുന്ന ശ്രമങ്ങള്‍ക്ക് വലിയ ഊര്‍ജ്ജം പ്രഥാനം ചെയ്യുന്നു.

തീര്‍ത്ഥാടനത്തില്‍ അനുഗ്രഹ വര്‍ഷത്തിനു ശക്തമായ ആത്മീയ ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കുവാന്‍ എത്തുന്ന ആതിഥേയ രൂപതയായ ഈസ്റ്റ് ആംഗ്ലിയായുടെ അദ്ധ്യക്ഷന്‍ ബിഷപ്പ് അലന്‍ ഹോപ്പ്‌സ്, മുഖ്യാഥിതിയായി എത്തുന്ന തക്കല രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍, തൃശ്ശൂര്‍ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ആണ്ട്രൂസ് താഴത്ത്തുടങ്ങിയവര്‍ ഈ മരിയോത്സവത്തിനു ആത്മീയ ശോഭ പകരും.

ജൂലൈ 19 നു ഞായറാഴ്ച ഉച്ചക്ക് 12 :00 മണിക്ക് വാല്‍ത്സിങ്ങാമിലെ ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ (എന്‍ആര്‍22 6 ഡിബി) നിന്നും ഈസ്റ്റ് ആംഗ്ലിയായുടെ ബിഷപ്പ് അലന്‍ ഹോപ്പ്‌സ് തുടക്കം കുറിക്കുന്ന സ്ലിപ്പര്‍ ചാപ്പലിലേക്കുള്ള (എന്‍ആര്‍22 6 എഎല്‍)തീര്‍ത്ഥാടനം ആമുഖ പ്രാര്‍ത്ഥനയോടെ ആരംഭിക്കും.മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമര്‍പ്പിച്ചുകൊണ്ട്,വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും,വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ മരിയ ഭക്തര്‍ തീര്‍ത്ഥാടനം നടത്തും.

തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം (13:15) തീര്‍ത്ഥാടന സന്ദേശം, കുട്ടികളെ അടിമ വെക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്.ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍ മാര്‍ ആണ്ട്രൂസ് പിതാവ്, മാര്‍ ജോര്‍ജ്ജ് പിതാവ് എന്നിവര്‍ മുഖ്യ കാര്മ്മികത്വം വഹിക്കും. യു കെ സീറോ മലബാര്‍ കോര്‍ഡിനേട്ടര്‍ തോമസ് പാറയടിയിലച്ചനും, ഫാ.മാത്യു ജോര്‍ജ്ജ്,ഫാ.ഫിലിപ്പ്, ഫാ.ടെറിന്‍,യു കെ യുടെ നാനാ ഭാഗത്തു നിന്നും എത്തുന്ന മറ്റു വൈദികരും സഹ കാര്‍മ്മികരായിരിക്കും.മാത്യു വണ്ടാലക്കുന്നേലച്ചന്‍ ആമുഖമായി വിഷിശ്ടാതിതികളെയും തീര്‍ത്ഥാടകരെയും സ്വാഗതം ചെയ്യും.

പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അനുഗ്രഹങ്ങളും, ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാന്‍ മലയാളികള്‍ക്കായി കിട്ടിയരിക്കുന്ന അനുഗ്രഹ ധന്യ വേദിയിലേക്ക്ഹണ്ടിങ്ടന്‍ കമ്മ്യുനിട്ടിഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു.

സ്വാദിഷ്ടമായ കേരള ഭക്ഷണ വിതരണത്തിനായി വിവിധ സ്റ്റാളുകല്‍ തഥവസരത്തില്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജെനി ജോസ് 07828032662, ലീഡോ ജോര്‍ജ് 07838872223
ജീജോ ജോര്‍ജ് 07869126064

അനൌണ്‍സിയേഷന്‍ ചാപ്പല്‍ (എന്‍ആര്‍22 6 ഡിബി)
സ്ലിപ്പര്‍ ചാപ്പല്‍ (എന്‍ആര്‍22 6 എഎല്‍)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.