അപ്പച്ചന് കണ്ണന്‍ചിറ
വാല്‍ത്സിങ്ങാം : കത്തോലിക്കാ ചരിത്രമൂറുന്ന മണ്ണും, പ്രമുഖവും, യുറോപ്പിലെ ഏറ്റവും പുരാതനവുമായ മരിയന്‍ പുണ്യ കേന്ദ്രവുമായ വാല്‍ത്സിങ്ങാമില്‍, സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഒമ്പതാമത് മരിയന്‍ പുണ്യ തീര്‍ത്ഥാടനം പൂര്‍വ്വാധികം ഭക്തി സാന്ദ്രമായി ആഘോഷിക്കപ്പെടുന്നു. ഈസ്റ്റ് ആന്ഗ്ലിയായിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രവും, പ്രാര്‍ത്ഥനാ കൂട്ടായ്മ്മയിലും, ആത്മീയ നവോദ്ധാന പ്രവര്‍ത്തനങ്ങളിലും മാത്രുകാപൂര്വ്വം ചരിക്കുന്ന ഹണ്ടിങ്ഡണ്‍ സീറോ മലബാര്‍ കമ്മ്യുനിട്ടിയാണ് (സെന്റ്.അല്‍ഫോന്‍സാ ചര്‍ച്ച്) ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിനു നേതൃത്വം വഹിക്കുക. കഴിഞ്ഞ വര്‍ഷം നടന്ന തീര്‍ത്ഥാടനത്തില്‍ നിന്നും അന്നത്തെ മുഖ്യ തീര്‍ത്ഥാടന കാര്മ്മികന് അഭിവന്ദ്യ മാര്‍ മാത്യു അറയ്ക്കല്‍ പിതാവില്‍ നിന്നും ആശീര്‍വ്വദിച്ചു സ്വീകരിച്ച മെഴുതിരി ഹണ്ടിങ്ഡണിലെ ഭവനങ്ങളിലൂടെ മാതാവിനോട് മാദ്ധ്യസ്തം യാചിച്ചും,ജപമാലയും, മരിയ സ്തുതി ഗീതങ്ങള്‍ ആലപിച്ചും പ്രാര്‍ത്ഥനാ നിറവില്‍ ചുറ്റി സഞ്ചരിച്ചു വരുന്നു.എല്ലാ ഭവനങ്ങളും ഉപവാസവും, നോയമ്പും പ്രാര്‍ത്ഥനകളും സമര്‍പ്പിച്ചു അനുഗ്രഹങ്ങളുടെ പെരുമഴ പൊഴിയുന്ന വാല്‍ത്സിങ്ങാമില്‍ നടത്തപ്പെടുന്ന തീര്‍ത്ഥാടനം ഏറെ അനുഗ്രഹ പൂരിതമാകുവാന്‍ നിയോഗങ്ങളുമായി തികഞ്ഞ ആത്മീയ നിറവിലാണ്. യു കെ യെ വിശ്വാസസാന്ദ്രമാക്കുവാനും, അഭയം തേടുന്ന ഓരോ മക്കളും അനുഗ്രഹം പ്രാപിക്കപ്പെടുവാനും, തീര്‍ത്ഥാടനത്തെ മലയാളി മരിയ പ്രഘോഷണ വേദിയാക്കി മാറ്റുവാനും കഴിഞ്ഞ 8 മാസമായി തീക്ഷണമായി പ്രാര്‍ത്ഥന പ്രാര്‍ത്തിച്ചു വരുന്ന ഈ ചെറിയ വിശ്വാസി കൂട്ടം പക്ഷെ വിശ്വാശ തീക്ഷ്ണതയില്‍ വളരെ ശക്തമായ കൂട്ടായ്മ്മയാണ്. തീര്‍ത്ഥാടന കമ്മിറ്റി കണ്‍വീനര്‍ ജെനി ജോസിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായി തീവ്രമായ ചിട്ടയോടെയുള്ള ഒരുക്കത്തിലാണ്ഹണ്ടിങ്ഡണിലെ മരിയ ഭക്തര്‍.
സീറോ മലബാര്‍ മക്കള്‍ക്കായി ഒത്തു കൂടുവാന്‍ ഈ പുണ്യ കേന്ദ്രത്തില്‍ മരിയന്‍ തീര്‍ത്ഥാടനത്തിനു തുടക്കം കുറിക്കുകയും, ഓരോ വര്‍ഷവും കൂടുതല്‍ ഭംഗിയായി ചിട്ടയോടെ നടത്തിപ്പോരുന്ന ആദരണീയനായ മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേല്‍ അച്ചന്റെ ശക്തമായ പിന്തുണയും,നേതൃത്വവും ശക്തി പകരുന്നതായി സംഘാടകര്‍ അറിയിച്ചു. മാത്യു അച്ചന്റെ സംഘാടകത്വ മികവും, ആത്മീയ നേതൃത്വവും, മരിയ ദൗത്യമായി സ്വയം ഏറ്റെടെത്തു നടത്തുന്ന ഉത്തരവാദിത്വപൂര്‍വ്വമായ മനസ്സും ശക്തിയുംതീര്ത്ഥാടകരില് ഏവരുടെയും ശ്രദ്ധാകേന്ദ്രമായി കഴിഞ്ഞു.
സീറോ മലബാര്‍ സഭയുടെ തക്കല രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന് പിതാവിന്റെ മഹനീയ സാന്നിദ്ധ്യം മരിയന്‍ തീര്‍ത്ഥാടനത്തിനു ആത്മീയ ശോഭ പകരും.ആയിരങ്ങള്‍ അത്ഭുത സാമീപ്യം അനുഭവിക്കുകയും, അനുഗ്രഹങ്ങളും, കൃപകളും പ്രാപിക്കുകയും ആത്മീയ സന്തോഷം നുകരുകയും ചെയ്തു വരുന്ന മരിയന്‍ തീര്‍ത്ഥാടനത്തില്‍ ഈ വര്‍ഷം പ്രതീക്ഷിക്കുന്ന പതിനായിരത്തോളം തീര്‍ത്ഥാടകരെ സ്വീകരിക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.കൂടാതെ കമ്മ്യുനിട്ടിക്കു ശക്തമായ പിന്തുണയും ആത്മീയ തീക്ഷ്ണത നിര്‍ലോഭം പകര്‍ന്നു നല്കി പോരുന്ന ഇടവക വികാരി ഫാ നിക്കോളാസ് കിയര്‍നി, ഈസ്റ്റ് ആംഗ്ലിയാ ചാപ്ലൈന്മാരായ ഫാ ഫിലിഫ് ജോണ്‍, ഫാ ടെറിന്‍ മുല്ലക്കര എന്നിവരുടെ സാന്നിദ്ധ്യം ഹണ്ടിങ്ഡണ്‍ സീറോ മലബാര്‍ കമ്മ്യുനിട്ടിക്ക് കൂടുതല്‍ കരുത്ത് പകരുന്നു.
റോമന്‍ കത്തോലിക്കാ വിശ്വാസം വെടിയുന്നത് മുമ്പായി ഹെന്റി എട്ടാമന് രാജാവ് തനിക്കു മാതാവിന്റെ മാദ്ധ്യസ്ഥതയില്‍ ഒരു പുത്രന് ജനിച്ചതിന്റെ നന്ദി സൂചകമായി വാല്ഷിങ്ങാമില് തന്റെ പ്രിയതമയോടൊപ്പം വന്നു നഗ്ന പാദരായി പതിവിനു ഇരട്ടി ദൂരം നടന്നു തീര്‍ത്ഥാടനം നടത്തിയിരുന്നുവെന്നതു ഈ മാതൃ പുണ്യ കേന്ദ്രത്തിന്റെ പ്രസക്തി വിളിച്ചോതുന്നു.അക്കാലത്ത് അനേകായിരങ്ങള്‍ നഗ്ന പാദരായിട്ട് പുണ്യ യാത്ര ചെയ്ത അതെ വഴിയിലൂടെ തന്നെയാണ് സീറോ മലബാര്‍ തീര്‍ത്ഥാടനവും നീങ്ങുക.ഇന്ന് സ്ലിപ്പര്‍ ചാപ്പല്‍ മാത്രമാണ് റോമന്‍ കത്തോലിക്കാ സഭയുടെ അധീനതയില്‍ ഉള്ളത്.
പതിവ് പോലെ ജൂലൈയിലെ മൂന്നാം ഞായറാഴ്ചയായ 19 നു ഉച്ചക്ക് 12 :00 മണിക്ക് വാല്ശിങ്ങാമിലെ ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ ( NR22 6DB) നിന്നും ഈസ്റ്റ് ആംഗ്ലിയായുടെ ബിഷപ്പ് അലന് ഹോപ്പ്സ് നേതൃത്വം നല്കുന്ന വാല്ശിങ്ങാമിലെ സ്ലിപ്പര്‍ ചാപ്പലിലേക്കുള്ള ( NR22 6AL) തീര്‍ത്ഥാടനം ആമുഖ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും അര്‍പ്പിച്ചുകൊണ്ട് ,വാല്ശിങ്ങാം മാതാവിന്റെ രൂപവും ഏന്തി വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും, വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ മരിയ ഭക്തര്‍ തീര്‍ത്ഥാടനം നടത്തും.
തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം(13:15)തീര്‍ത്ഥാടന സന്ദേശം, അടിമ വെക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍ ജോര്‍ജ്ജ് പിതാവും, അലന് ഹോപ്സ് പിതാവും മുഖ്യ കാര്‍മ്മികത്വം വഹിക്കും. മാത്യു വണ്ടാലക്കുന്നെലച്ചന്റെ ആതിതെയത്വത്തില് യു കെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന സീറോ മലബാര്‍ വൈദികര്‍ സഹ കാര്‍മ്മികരായി പങ്കുചേരും. കുര്‍ബ്ബാന മദ്ധ്യേജോര്ജ്ജ് പിതാവ് തിരുന്നാള്‍ സന്ദേശം നല്‍കും. അടുത്ത വര്‍ഷത്തെ പ്രസുദേന്ധിമാരെ വാഴിക്കുന്നതോടെ തീര്‍ത്ഥാടനം സമാപിക്കും.
പരിശുദ്ധ മാതാവിന്റെ മധ്യസ്ഥതയില്‍ അനേകം അത്ഭുത അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കുന്ന യു കെ യിലെ ഏറ്റവും വലിയ അഭയവും ആശ്രയവും ലഭിക്കുന്ന വാല്‍ത്സിങ്ങാമില്‍ യു കെ യിലെ എല്ലാ മലയാളി മാതൃ ഭക്തര്‍ ഒന്നിച്ചു കൂടി ആവേ മരിയാ മുഖരിതമാക്കുവാന്‍ മുന്‍ കൂട്ടി അവധിയെടുത്ത് പങ്കു ചേരണമെന്ന് സംഘാടക സമിതി സസ്നേഹം അഭ്യര്‍ഥിച്ചു.
മിതമായ നിരക്കില്‍ ചൂടുള്ള സ്വാദിഷ്ടമായ കേരള ഭക്ഷണ വിതരണത്തിന് വിവിധ കൌണ്ടറുകള്‍ അന്നേ ദിവസം തുറുന്നു പ്രവര്‍ത്തിക്കുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
ജെനി ജോസ് 07828032662, ലീഡോ ജോര്‍ജ് 07838872223
ജീജോ ജോര്‍ജ് 07869126064
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല