ബര്‍മിംഗ്ഹാം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സീറോ മലബാര്‍ വിശ്വാസികളുടെ ഈ വര്‍ഷത്തെ വാല്‌സിംഗ്ഹാം തീര്‍ഥാടനം മെയ് 9 ശനിയാഴ്ച നടന്നു. കഴിഞ്ഞ വര്‍ഷത്തെ സീറോമലബാര്‍ കണ്‍വെന്‍ഷനില്‍ വച്ച് അഭിവന്ദ്യ ബര്‍ണ്ണാര്‍ഡ് ലോങ്ങ്‌ലി പിതാവിന്റെ ആഹ്വാന പ്രകാരമാണ് കഴിഞ്ഞ ശനിയാഴ്ച വാല്‍സിംഗ്ഹാമിലേക്കുള്ള തീര്‍ഥാടനം ബര്‍മിംഗ്ഹാം അതിരൂപത സംഘടിപ്പിച്ചത്.
സീറോ മലബാര്‍ ചാപ്ലയിന്‍മാരായ റവ. ഫാ. ജയ്‌സന്‍ കരിപ്പായി, റവ. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ എന്നിവര്‍ തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് മലയാളത്തിലുള്ള ആരാധനകള്‍ക്ക് നേതൃത്വം നല്‍കി. ബര്‍മിംഗ്ഹാം അതിരൂപതയുടെ കീഴിലുള്ള വിവിധ മാസ് സെന്ററുകളില്‍ നിന്നായി ഒന്‍പത് ബസുകളിലും നിരവധി കാറുകളിലും ആയി നൂറ് കണക്കിന് ഭക്തജനങ്ങളാണ് തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത്. ഉച്ചയ്ക്ക് 12.45ന് തന്നെ തീര്‍ത്ഥാടനം ആരംഭിച്ചു.
ഒന്നര മൈലോളം പ്രാര്‍ത്ഥനാ നിര്‍ഭരമായി പ്രദക്ഷിണം വച്ചാണ് വിശ്വാസി സമൂഹം വാല്‍സിംഗ്ഹാം പള്ളിയങ്കണത്തിലേക്ക് പ്രവേശിച്ചത്. തുടര്‍ന്ന്! ബര്‍മിംഗ്ഹാം രൂപതാ ബിഷപ്പ് അഭിവന്ദ്യ വില്യം കെന്നി പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍, ഫാ. ജയ്‌സന്‍ കരിപ്പായി എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു.
പരിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം മാതാവിന്റെ തിരുസ്വരൂപവും വഹിച്ച് നടന്ന പ്രദക്ഷിണത്തില്‍ മുത്തുക്കുടകളും മറ്റുമായി വിവിധ മാസ് സെന്ററുകളില്‍ നിന്നെത്തിയ വിശ്വാസികള്‍ ആനി നിരന്നു. വൈകുന്നേരത്തോട് കൂടി തിരുക്കര്‍മ്മങ്ങള്‍ക്ക് പരിസമാപ്തിയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല