നോര്‍വിച്ച്: ഈ വര്‍ഷത്തെ വാല്‍സിംഗ്ഹാം തീര്‍ത്ഥാടനം ജൂലൈ 15നും അതിനോട് അനുബന്ധിച്ച് നോര്‍വിച്ചിലെ മലയാളി ക്രൈസ്തവ സമൂഹം വര്‍ഷങ്ങളായി നടത്തിവരുന്ന പരിശുദ്ധാത്മാഭിഷേക ധ്യാനം ജൂലൈ 28,29,30 തീയതികളില്‍ നടക്കും. നോര്‍വിച്ചിലെ ഹെവെറ്റ് സ്‌കൂളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ധ്യാനം നടക്കുന്നത്. ഇംഗ്ലണ്ടിലെ ക്രൈസ്തവ വിശ്വാസത്തിലെ നാഴികകല്ലുകളിലൊന്നായ പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷപെടലിന് സാക്ഷ്യം വഹിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്നതിനായാണ് എല്ലാ വര്‍ഷവും വാല്‍സിംഗ്ഹാമിലേക്കുളള ഈസ്റ്റ് ആഗ്ലിയായിലെ സീറോ മലബാര്‍ മരിയന്‍ തീര്‍ത്ഥാടനം നടത്തിവരുന്നത്.
പാലാ രൂപതയുടെ കീഴിലുളള താബോര്‍ ധ്യാനകേന്ദ്രത്തിലെ ഫാ. ജേക്കബ്ബ് വെളളമരുതുങ്കല്‍ ധ്യാനത്തിന് നേതൃത്വം നല്‍കും. ധ്യാനത്തിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ധ്യാനത്തിന് മുന്നോടിയായുളള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ നാല് മാസം മുന്‍പേ തുടങ്ങിയിരുന്നു. കൂടാതെ 60 ലേറെ പേര്‍ മുടങ്ങാതെ നടത്തുന്ന 360 മണിക്കൂര്‍ ജാഗരണ പ്രാര്‍ത്ഥനയും ആരംഭിച്ച് കഴിഞ്ഞു. ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. മാത്യൂ ജോര്‍ജ്ജ്, നോര്‍വിച്ച് വെസ്റ്റ് ഏര്‍ലം പളളി വികാരി ഫാ. ലൗറി ലോക്കി എന്നിവര്‍ ധ്യാനത്തിന് ആധ്യാത്മിക നേതൃത്വം നല്‍കും. ഈ ദിവസങ്ങളില്‍ കുട്ടികള്‍ക്കായി പ്രത്യേക ധ്യാനം ഒരുക്കിയിട്ടുണ്ട്. അല്‍മായ പ്രേക്ഷിതനായ ജേക്കബ്ബ് ചെറിയാനാണ് കുട്ടികള്‍ക്കായുളള ധ്യാനം നയിക്കുന്നത്. ധ്യാനത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കുമ്പസാര സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
മുന്‍വര്‍ഷങ്ങളിലേത് പോലെ നോര്‍വിച്ചിന്റെ സമീപപ്രദേശങ്ങളായ ഗ്രേറ്റ് യാര്‍മൗത്ത്, ബറി സെന്റ് എഡ്മണ്ട്‌സ്, അടല്‍ബറോ, കിംഗ്‌സ്‌ലിന്‍ എന്നിവിടങ്ങളില്‍ നിന്നും നിരവധി ആളുകള്‍ ധ്യാനത്തില്‍ പങ്കെടുക്കാനെത്തുമെന്നാണ് കരുതുന്നത്. ധ്യാനത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കായി വിശാലമായ കാര്‍പാര്‍ക്കിംഗ് സൗകര്യം സൗജന്യമായി ഒരുക്കിയിട്ടുണ്ട്.
ധ്യാനം നടക്കുന്ന സ്‌കൂളിന്റെ വിലാസം:
Hewett school,
Norwich, NR 12 pw
Gate No: 4
കൂടുതല്‍ വിവരങ്ങള്‍ക്ക് ജോര്‍ജ്ജ് – 07878 120858, ഷിനു – 07867 338607, ഷിജു – 077 220 521 54, മജു – 07859075428, ജയ്‌മോന്‍ – 078 869 608 59, സോണി – 07515 662 202 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല