സ്വന്തം ലേഖകന്‍: നാഗസാക്കി അണുബോംബ് സ്‌ഫോടന വാര്‍ഷികം, ഡിസ്‌നി കമ്പനിയുടെ ട്വീറ്റ് വിവാദമായി. അമേരിക്കന്‍ വിനോദ വ്യവസായ ഭീമന്മാരായ ഡിസ്‌നി കമ്പനിയുടെ ജപ്പാന്‍ വിഭാഗമാണ് നാഗസാക്കി അണുബോംബ് ദുരന്തത്തിന് വിവാദ പോസ്റ്റിട്ടത്.
നാഗസാക്കിയിലെ അണുബോംബ് ദുരന്തത്തിന്റെ എഴുപതാം വാര്‍ഷികാചരണം പ്രമാണിച്ചായിരുന്നു ട്വീറ്റ്. എന്നാല്‍ ജപ്പാന്‍ ഭാഷയില്‍ അത് കല്ലുകടിയായി മാറുകയായിരുന്നു. യുഎസ് വിനോദക്കമ്പനിയുടെ ജപ്പാന്‍ വിഭാഗത്തിന്റെ ഇടപെടല്‍ സന്ദര്‍ഭത്തിനിണങ്ങാത്തതായി എന്നും ആരോപണം ഉണ്ടായി.
ഡിസ്‌നിയുടെ ‘ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡ്’ എന്ന ചിത്രത്തിലെ ആശംസാവാചകം ജാപ്പനീസ് ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയപ്പോള്‍ ‘ഒരു പ്രാധാന്യവുമില്ലാത്ത ദിനം’ എന്ന് അര്‍ഥം വന്നതാണ് ഡിസ്‌നിയെ കുഴപ്പത്തിലാക്കിയത്. ട്വീറ്റ് നാഗസാക്കി വാര്‍ഷികാചരണവേളയില്‍ അനുചിതമായിപ്പോയെന്നു വിമര്‍ശനമുയര്‍ന്നതിനുപിന്നാലെ ഡിസ്‌നി അതു പിന്‍വലിച്ചു മാപ്പുപറയുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല