ബിജിലി ചേന്നംകരി
വാല്‍ത്തംസ്റോ:- വാല്‍ത്തം ഫോറസ്റ്റ് മലയാളി അസ്സോസ്സിയേഷന്റെ ഏഴുവര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ആലംബഹീനര്‍ക്കും അനാഥര്‍ക്കും സഹായഹസ്തവുമായി അസ്സോസ്സിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. വാല്‍ത്തം ഫോറസ്റിലെ ചുരുക്കം ചില കൂട്ടുകാരുടെ സഹായമാണ് കേരളത്തിലെ പത്തനംതിട്ട ജില്ലയിലുള്ള മൂന്നു ചാരിറ്റി സ്ഥാപനങ്ങളിലായി വിതരണം ചെയ്യാന്‍ സാധിച്ചത്.
ആറ•ുളയില്‍ പ്രവര്‍ത്തിക്കുന്ന അനാഥകുട്ടികള്‍ക്കുവേണ്ടിയുള്ള ശബരി ബാലാശ്രമം, കുന്നന്താനത്തു പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ സെര്‍വന്റ്സ് ഓഫ് ഡിവൈന്‍ പ്രൊവിഡന്‍സി ചാരിറ്റി സൊസൈറ്റി, കല്ലൂപ്പാറ കോട്ടൂരില്‍ ആലംബഹീനര്‍ക്കായുള്ള ആര്‍ച്ചു ബിഷപ്പ് ബെനഡിക്റ്റ് മാര്‍ ഗ്രിഗോറിയോസ് ഫൌണ്ടേഷന്‍ വൃദ്ധസദനം എന്നീ സ്ഥാപനങ്ങളിലേക്കാണ് 19,000/- രൂപ എത്തിക്കുവാന്‍ സാധിച്ചത്.
വാല്‍ത്തംഫോറസ്റ് മലാളി അസ്സോസ്സിയേഷന്റെ ഉപദേശക സമിതി അംഗം അനില്‍ ചെറിയാനാണ് അസ്സോസ്സിയേഷനുവേണ്ടി തുക കൈമാറിയത്. ആഘോഷങ്ങളുടെ തുടരെ തുടരെയുള്ള പ്രോഗ്രാമുകള്‍ വിജയകരമായി തുടരുമ്പാള്‍ വളരെ വലുതായി അവകാശപ്പെടാന്‍ കഴിയാത്ത ഈ ചെറിയ ഉപകാരം അനേകര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞതില്‍ മറ്റെല്ലാ വിജയങ്ങളേക്കളും വലിയ വിജയമായി ഈ പ്രവര്‍ത്തനത്തിന് സഹായമേകിയവര്‍ കണക്കാക്കുന്നു.
പൂര്‍ണ്ണമനസ്സുമായി ചെറുതും വലുതുമായ സഹായങ്ങള്‍ നല്‍കിയ എല്ലാവരേയും സംഘടനയുടെ പേരില്‍ പ്രസിഡന്റ് പ്രിറ്റി ജോര്‍ജ്, ഒരുപോലെ പ്രോത്സാഹിപ്പിക്കുകയും, ന•യുടേയും സ്നേഹത്തിന്റേയും അനുഗ്രഹങ്ങള്‍ ചൊരിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല