വാല്‍ത്തം ഫോറസ്റ്റ് അസോസിയേഷന് സംഘടിപ്പിച്ച കായികദിനവും ഫണ്‍ഡേയും ബാര്‍ബിക്വ പാര്‍ട്ടിയും അംഗങ്ങളുടെ ആവേശവും സഹകരണവും കൊണ്ട് അവിസ്മരണീയമായി. ആഗസ്റ്റ് 27 റോള്‍സ് സ്പോര്‍ട്സ് ഗ്രൗണ്ടില്‍ നടന്ന മുഴുവന്‍ ദിന വിനോദ പരിപാടി കുടുംബങ്ങളെ ഏറെ സന്തോഷിപ്പിക്കുകയും ഉല്ലാസപ്രദമാക്കുകയും ചെയ്തു.
രാവിലെ 11 നു തുടങ്ങിയ ഫണ്‍ഡേ അനു ജോസ്, മിനു ജോസ് എന്നിവര്‍ മൈലാഞ്ചി ഇട്ടുകൊണ്ടും സ്പോര്‍ട്സ് പ്രവര്‍ത്തകര്‍ ബോള്‍ ഉയര്‍ത്തിക്കൊണ്ടും ഉദ്ഘാടനം ചെയ്തപ്പോള്‍ കമ്മ്യൂണിറ്റിയിലെ മുതിര്‍ന്ന അംഗം ചിന്നമ്മ മാഡനും റോസ് ലി പടയാറ്റിലും ബാര്‍ബിക്വ തിരിതെളിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
വാശിയേറിയ സ്പോര്‍ട്സ് മത്സരങ്ങള്‍ക്ക് കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പങ്കെടുത്തു. മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഓണ പ്രോഗ്രാമിന് വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജൂലിയന്‍ ജോയ് നയിച്ച റോയല്‍ ചിംഗ്ഫോര്‍ഡ്, ജോസ് പടയാറ്റില്‍ നയിച്ച ചലഞ്ചേഴ്സ് വിപ്സ് ക്രോസിനെ നാല് വിക്കറ്റിനു പരാജയപ്പെടുത്തി. വിജയികള്‍ക്കുള്ള ട്രോഫി കമ്മ്യൂണിറ്റിയിലെ മുതിര്‍ന്ന അംഗം സാറ കുരുവിള വിതരണം ചെയ്തു. ചൂടന്‍ ബാര്‍ബിക്വ പാര്‍ട്ടിയും നാടന്‍ ഭക്ഷണവും പരിപാടിയുടെ പ്രത്യേകതയായിരുന്നു.
സംഘടനയുടെ ഏഴ് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി നടത്തപ്പെട്ട ഔട്ട് ഡോര്‍ പരിപാടി വന്‍ വിജയമായിരുന്നെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ആറരയ്ക്ക് പരിപാടി അവസാനിക്കുമ്പോള്‍ സെപ്റ്റംബര്‍ എട്ടിന് നടക്കുന്ന ഒണാഘോഷത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് അംഗങ്ങള്‍ പറഞ്ഞു. പരിപാടി വന്‍ വിജയമാക്കിയ എല്ലാവരെയും കോ -ഓര്‍ഡിനെറ്റര്‍മാരായ വിക്ടര്‍ ഇമ്മാനുവല്‍, ജൂലിയന്‍ ജോയി, ജിജി കുരുവിള എന്നിവരെയും പ്രസിഡന്റ് പ്രിറ്റി ജോര്‍ജ് ജോണ്‍ പ്രശംസിച്ചു. ഒപ്പം ഏവരെയും ഒണാഘോഷ പരിപാടിയിലെയ്ക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല