വാല്‍ത്തം ഫോറസ്റ്റ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ എട്ട് ശനിയാഴ്ച രാവിലെ പത്തിന് ഔര്‍ലേഡി ആന്‍ഡ് ജോര്‍ജ് ചര്‍ച്ച് ഹാളില്‍ നടക്കും. കലാകായിക മേളയുടെ അകമ്പടിയോടെയായിരിക്കും ആഘോഷങ്ങള്‍. ഇക്കൊല്ലത്തെ ഓണാഘോഷ കമ്മിറ്റിയ്ക്കു നേതൃത്വം നല്കാന് പുതിയ ആശയങ്ങളുമായി ജേക്കബ് കുര്യനൊപ്പം പരിചയ സമ്പന്നതയുടെ നിറകുടമായി ബെന്നി മാടനും കൂട്ടാളികളായി ജിജി കുരുവിള, പ്രിയേഷ് കൃഷ്ണപിള്ള, ദീപ മാടന് എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
രാവിലെ തുടങ്ങുന്ന കായിക മത്സരങ്ങള്‍ക്കു ശേഷം വിഭവസമൃദ്ധമായ ഓണസദ്യ തുടര്‍ന്ന് ഉച്ചകഴിഞ്ഞ് കലാപാരിപാടികള്‍ സംഘടിപ്പിക്കും. 23 ല്‍പരം വിഭവങ്ങളാണ് ഓണസദ്യയ്ക്കു രുചിയേകുന്നത്. ഓണസദ്യ കഴിക്കാന്‍ മേയര്‍ റിച്ചാര്‍ഡ് സ്വീഡനും മുഖ്യാതിഥിയായി എത്തും. പുതുമകളുടെ ചിറകുവിടര്‍ത്തുന്ന ‘ഓണക്കാഴ്ചകള്‍’ എന്ന കലാപരിപാടി ഉച്ചയ്ക്കു ശേഷം അരങ്ങു തകര്‍ക്കുമ്പോള്‍ സദസിനു അതു നവ്യാനുഭവമാകും. കലാവിരുന്നിനു കൊഴുപ്പേകാന്‍ മലയാളികള്‍ ഒന്നടങ്കം ഒരുക്കം ആരംഭിച്ചുകഴിഞ്ഞു.
ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഓണം വാല്ത്തംഫോറസ്റ്റ് മലയാളികള്‍ ആഘോഷിക്കുമ്പോള്‍ ഇതു സംപ്രേഷണം ചെയ്യാന്‍ പ്രവാസികളുടെ പ്രിയ ചാനല്‍ ഏഷ്യാനെറ്റും ആലോചിക്കുന്നതായി പ്രറ്റി ജോര്‍ജ് ജോണ്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല