വൈവിധ്യമാര്‍ന്ന പരിപാടികളുമായി വാല്‍ത്തംഫോറസ്റ്റ് മലയാളി അസ്സോസിയേഷന്‍ ഓണം ആഘോഷിച്ചു. അസ്സോസിയേഷനിലെ മുതിര്‍ന്ന അംഗം സാറ കുരുവിള രാവിലെ പത്തു മണിയോടെ നിലവിളക്ക് തെളിയിച്ച് ഓണാഘോഷം ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലിനോ ഇമ്മാനുവേലിന്റെ നേതൃത്വത്തില്‍ മനോഹരമായ പൂക്കളം ഒരുക്കി.തുടര്‍ന്ന നടന്ന ഓണക്കളികളില്‍ മുഴുവന്‍ അംഗങ്ങളും ആവേശത്തോടെ പങ്കെടുത്തു. പിന്നീട് നടന്ന ഓണസദ്യയ്ക്ക് അനില്‍ ചെറിയാന്‍ നേതൃത്വം നല്‍കി.
ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ കലാപരിപാടികള്‍ക്ക് തുടക്കമായി. അതിഥികളായി എത്തിയ മേയര്‍ റിച്ചാര്‍ഡ് സ്വീഡന്‍, ഫാ. മോറിസ് എന്നിവരെ സെക്രടട്‌റി സാബു തേക്കുപുരയിലും ജോയിന്റെ സെക്രട്ടറി ദീപ മാഡനും ബൊക്കെ നല്‍കി സ്വീകരിച്ചു. മ്യൂസിക് കമ്പോസറായ ആല്‍ബെര്‍ട്ട് വിജയനെ പ്രസിഡന്റ് പ്രറ്റി ജോര്‍ജ്്ജ് ജോണ്‍ പൊന്നാടയിട്ട് ആദരിച്ചു. തുടര്‍ന്ന് തിരുവാതിര, താലപ്പൊലി, പുലികളി, മാവേലി, ഡാന്‍സുകള്‍, സ്കിറ്റുകള്‍ തുടങ്ങിയവ ആഘോഷത്തെ അവിസ്മരണീയമാക്കി.
കമ്മ്യൂണിറ്റിയിലെ എ ലെവല്‍ വന്‍ വിജയം കരസ്ഥമാക്കിയ ഡാര്‍വിന്‍ പോള്‍ ഡേവിസിന് പ്രശസ്തി പത്രവും ഫലകവും നല്‍കി. സ്‌പോര്‍ട്‌സില്‍ വിജയികളായവര്‍ക്ക് ആല്‍ബര്‍ട്ട് വിജയന്‍ മെഡലും സര്‍ഫിക്കറ്റും നല്‍കി. പരിപാടിയുടെ അവസാനം ആവേശകരമായ പുരുഷന്‍മാരുടേയും സ്ത്രീകളുടേയും വടംവലി മത്സരം ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല