വെഡ്നെസ്ഫീല്‍ഡ് അസോസിയേഷന് ഫോര്‍ മലയാളീസിന്റെ (WAM ) ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ വര്‍ണാഭമായി.സെന്റ് പാട്രിക് ചര്‍ച്ച് ഹാളില്‍ വച്ച് നടന്ന ആഘോഷങ്ങള്‍ ഏവര്‍ക്കും ഹൃദ്യമായ മണിക്കൂറുകള്‍ സമ്മാനിച്ചു.ജയകുമാര്‍ നായര്‍ വിഷു ഈസ്റ്റര്‍ സന്ദേശം നല്കി.ഈസ്റ്ററിന്റെയും വിഷുവിന്റെയും ആഘോഷ പശ്ചാത്തലവും പൌരാണിക സാമ്യതയും ജയകുമാര്‍ വിവരിച്ചു.തുടര്‍ന്ന് വാമിലെ കുട്ടികള്‍ അവതരിപ്പിച്ച വിഷുക്കണി തീം പുതുമ നിറഞ്ഞതായി .വാമിലെ ഇരുപതോളം കുട്ടികള്‍ ഈ സ്കിറ്റില്‍ പങ്കെടുത്തു.
വാമിലെ അംഗങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ ഡയറക്ട്ടറി പ്രസിഡണ്ട് സ്ട്രാഡിന് കുന്നക്കാട്ട് പ്രകാശനം ചെയ്തു.വാം ലോഗോ മല്‍സരത്തില്‍ വിജയിയായ നമിത ജേക്കബിന് ക്യാഷ് പ്രൈസും ചടങ്ങില്‍ വച്ച് നല്കപ്പെട്ടു.
തുടര്‍ന്ന് വാമിലെ കുരുന്നു കലാകാരന്മാര് അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികളും വിഭവസമൃധമായ ഡിന്നറും ആഘോഷങ്ങള്‍ക്ക് പൊലിമയേകി.വാം പ്രസിഡണ്ട് സ്ട്രാഡിന് കുന്നക്കാട്ട് ,സെക്രട്ടറി സാനു ജോസഫ്,സിറില്‍,ഷിന്റോ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
വാമിന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ ആഗസ്റ്റ് മുപ്പതാം തീയതി രാവിലെ പത്തു മണി മുതല്‍ വൈകിട്ട് ഏഴു മണി വരെ നടക്കുമെന്ന് കോ ഓര്‍ഡിനേറ്റര്‍ സുനില്‍ ജോസഫ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല