സ്മാര്‍ട്ട്ഫോണ്‍ പുതിയ കാലത്തിന്റെ ഉപകരണമാണ്. എല്ലാം കൈപ്പിടിയില്‍ ഒതുങ്ങുന്ന ഇതുപോലൊരു ഉപകരണം വേറെ ഉണ്ടായിട്ടില്ല. എന്ത് കാര്യമാണ് ഇന്‍റര്‍നെറ്റ് ലോകത്ത് നടക്കുന്നത് അതെല്ലാം സ്മാര്‍ട്ട്ഫോണില്‍ നടക്കും. ലോകത്തിലെ കണ്ടുപിടുത്തങ്ങളില്‍ ഏറ്റവും മനോഹരമെന്നാണ് സ്മാര്‍ട്ട്ഫോണിനെക്കുറിച്ച് പറയുന്നത്. എന്നാല്‍ ചിലപ്പോഴെങ്കിലും സ്മാര്‍ട്ട്ഫോണ്‍ പ്രശ്നക്കാരനാണ്. അത് എപ്പോഴാണല്ലേ? തൊഴില്‍ സ്ഥാപനങ്ങളിലാണ് സ്മാര്‍ട്ട്ഫോണ്‍ പ്രശ്നക്കാരനാകുന്നത്.
സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്ന ഒരാളാണെങ്കില്‍ തീര്‍ച്ചയായും തൊഴിലില്‍ അലസത കാണിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ബസിലും കാറിലും ട്രെയിനിലും എന്നുവേണ്ട എല്ലായിടത്തും സ്മാര്‍ട്ട്ഫോണ്‍കാര്‍ മെയില്‍ അയച്ചും മെസേജ് ടൈപ്പ് ചെയ്തും നില്‍ക്കുന്നത് കണ്ടിട്ടുണ്ടാകുമല്ലോ.? ഇവര്‍ ഓഫീസിലും ഈ പണിയാണ് കൂടുതലായും ചെയ്യുന്നതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കിടക്കുമ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ അടുത്തുവെച്ചാണ് പലരും കിടക്കുന്നതുപോലും. അങ്ങനെ രാത്രിയില്‍പോലും മെയില്‍ പരിശോധിക്കുന്നതും ആരുടെയെങ്കിലും മെയിലിന് കാത്തിരിക്കുന്നതുമെല്ലാം പതിവായി മാറും. അങ്ങനെയുള്ളവരെ ജോലിക്കെടുത്താല്‍ പണിയൊന്നും നടക്കാന്‍ സാധ്യതയില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.
ബ്ലാക്ക്ബെറി, ഐഫോണ്‍ തുടങ്ങിയ ഇനം ഫോണുകള്‍ ഓഫീസില്‍ നിരോധിച്ചാല്‍ പണി കുറച്ച് കാര്യക്ഷമമായി നടക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. സ്മാര്‍ട്ട്ഫോണുകള്‍ ഒരാഴ്ചവരെ ഉപയോഗിക്കാതിരുന്നാള്‍ നിങ്ങളുടെ മാനസിക നില കാര്യമായി പുരോഗമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇങ്ങനെ സ്മാര്‍ട്ട്ഫോണുകള്‍ നിരോധിച്ചയിടങ്ങളിലെ ജോലിക്കാര്‍ക്ക് നല്ല സന്തോഷമുള്ളതായും കൂടുതല്‍ കാര്യക്ഷമമായി ജോലി ചെയ്യുന്നതായും ഗവേഷകര്‍ കണ്ടെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല