കഴിഞ്ഞ മാസം വരെ വിലക്കയറ്റവും സാമ്പത്തിക ഞെരുക്കവും എല്ലാം തന്നെ ബ്രിട്ടനിലെ ജനജീവിതം താറുമാറാക്കിയിരുന്നു, എന്നാല്‍ ഈ മാസം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കിടയില്‍ ഉണ്ടായ പ്രൈസ് വാര്‍ വിലക്കയറ്റത്തെ പഴങ്കഥയാക്കിയെന്നു പറഞ്ഞാല്‍ മതിയല്ലോ, ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ബ്രിട്ടനിലെ ഭക്ഷവസ്തുക്കളുടെ വിലയില്‍ കഴിഞ്ഞ ഒക്റ്റോബറില്‍ വന്‍ കുറവാണ് സംഭവിച്ചത്, 15 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ ഇടിവ്! മത്സ്യം, മാംസം, പാല്‍ എന്നിവയ്ക്കൊപ്പം മുന്തിരി, ആപ്പിള്‍, പയറുകള്‍ എന്നിവയുടെയും വിലയില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ പ്രതിഫലനമെന്നോളം കണ്‍സ്യൂമര്‍ പ്രൈസ് ഇന്ടക്സില്‍ വിലക്കയറ്റ നിരക്ക് 5.2 ശതമാനത്തില്‍ നിന്നും 5 ശതമാനമായി കുറഞ്ഞു.
യുകെയിലെ വിദഗ്തര്‍, വരും വര്‍ഷം വിലക്കയറ്റം രണ്ടു ശതമാനം കുറയുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ സര്‍ മാര്‍വിന്‍ കിങ്ങും ആഗോളതലത്തില്‍ വിലക്കയറ്റം കുറയുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എങ്കിലും നിലവിലെ 5 ശതമാനം വിലക്കയറ്റം യുകെയിലെ ശരാശരി കുടുംബാങ്ങങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറം തന്നെയാണ് അതേസമയം ൦.2 ശതമാനത്തിന്റെ ഇടിവ് സാമ്പത്തിക ഞെരുക്കമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാണ് താനും.
വിമാന യാത്ര നിരക്കുകളിലും ഒക്റ്റോബറില്‍ കുറവ് ഉണ്ടായിട്ടുണ്ട് എന്നാല്‍ ഗ്യാസ്, ഇലക്ട്രിസിറ്റി, വഷ്ട്രങ്ങള്‍ എന്നിവയുടെ നിരക്കു ഇപ്പോഴും ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. എന്തായാലും ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന തരത്തിലുള്ള മാറ്റങ്ങള്‍ വിപണിയില്‍ കണ്ടു തുടങ്ങിയത് വരും വര്‍ഷം സാമ്പത്തികമായി ആശ്വാസകരമായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്.
കഴിഞ്ഞ ജനുവരിയിലെ വാറ്റ് വര്‍ദ്ധനയും മറ്റും 2012 ല്‍ ആവര്ത്തിക്കില്ലയെന്ന വിശ്വാസത്തിലാണ് ഈ മേഖലയിലെ വിദഗ്തര്‍. വീട് വിലയടങ്ങുന്ന റീടൈല്‍ പ്രൈസ് ഇന്ഡക്സ് 5.6 ശതമാനത്തില്‍ നിന്നും 5.4 ശതമാനമായി സെപ്റ്റംബറില്‍ കുറയുകയും ചെയ്തിരുന്നു. എന്തായാലും ആശ്വസിക്കാനുള്ള വകയാണ് ബ്രിട്ടനില്‍ ഉണ്ടാകുന്നതെന്ന് വിശ്വസിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല