ബ്രിട്ടനിലെ ആശുപത്രികളില്‍ വൈറസ് ബാധ. അപകടകാരിയായ വിന്റര്‍ വോമിറ്റിംഗ് വൈറസ് എന്ന് പേരുള്ള ഒരിനം വൈറസ് കാരണം വാര്‍ഡുകള്‍ അടക്കാന്‍ ആശുപത്രിക്കാര് നിര്‍ബന്ധിതരാകുന്നു. കഴിഞ്ഞ ഒരാഴ്ചയായി ബ്രിട്ടനിലെ ഒരു ഡസനിലധികം ആശുപത്രികളില്‍ അപകടകരമാം വിധം ചര്‍ദി, വയറിളക്കം എന്നിവയ്ക്ക് കാരണമാകുന്ന നൊറോവൈറസ് എന്നറിയപ്പെടുന്ന ഒരിനം വൈറസ് ക്രമാതീതമായി പകരുന്നതായി വാര്‍ത്ത. തണുത്ത കാലാവസ്ഥ കാരണം രോഗം ഇനിയും കൂടാന്‍ സാധ്യത ഉണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഓരോ വര്‍ഷവും ഒരു കോടിയില്‍ അധികം ആളുകള്‍ ഈ വൈറസിന്റെ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ജനനിബിഡമായ പ്രദേശങ്ങളില്‍ പ്രത്യേകിച്ചും ആശുപത്രികള്‍, വിദ്യാലയങ്ങള്‍, വീടുകള്‍ നിറഞ്ഞ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് വളരെ വേഗം പടരുന്നു. അസുഖബാധിതനായ ഒരാളെ ഈ വൈറസ് ബാധിച്ചാല്‍ അത് മരണത്തിന് വരെ കാരണമായേക്കാം.
ലണ്ടന്‍, വാര്‍വിക്ക്, റെഡിച്, ഡോണ്കാസ്റെര്, വിന്ചെസ്റെര്, ബെട്ഫോര്ദ്,വെയില്‍സിലെ ന്യുപോര്‍ട്ട് എന്നിവിടങ്ങളിലെ ആശുപത്രികള്‍ വാര്‍ഡുകള്‍ അടച്ചു. ഐല്‍ ഓഫ് വൈറ്റ് എന്ന ദ്വീപില്‍ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആശുപത്രികളില്‍ വരുന്നത് തടഞ്ഞിട്ടുണ്ട്. പകരം അവര്‍ വീടുകളില്‍ തന്നെയിരുന്നു ചികില്‍സ നടത്താനാണ് നിര്‍ദേശം. ഈയടുത്തായി ചര്ദിയും വയറിളക്കവും പിടിപെട്ടവര്‍ ആശുപത്രികളില്‍ നിന്നും നഴ്സിങ്ങ് കേന്ദ്രങ്ങളില്‍ നിന്നും അകന്നു നില്‍ക്കേണ്ടത് മറ്റുള്ള ജനങ്ങള്‍ക്ക് രോഗം വരാതിരിക്കാന്‍ വളരെ അത്യാവശ്യമെന്നാണ് ദ്വീപിലെ ഹെഡ് നഴ്സ് ആയ കരോള്‍ ആസ്റോം പറയുന്നത്.
അബര്ഡീന് യൂണിവേഴ്സിറ്റിയിലെ മൈക്രോബയോളജി പ്രൊഫസ്സര്‍ ആയ ഹ്യൂഗ് പെന്നിങ്ങ്ടന് പറയുന്നത് കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ വൈദ്യരംഗം വളരെയധികം മെച്ചപ്പെട്ടിട്ടും നൊറോ വൈറസിനെ ചെറുക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ ഇല്ല എന്നാണ്. നൂറു വര്‍ഷത്തോളമായി പരമ്പരാഗതമായി നമ്മള് ചെയ്തുപോരുന്ന കാര്യങ്ങള്‍ അതായത് രോഗികളെ മറ്റുള്ളവരില്‍ നിന്നും അകറ്റി നിര്‍ത്തി ചികിത്സിക്കുക എന്നിവയെ നമുക്ക് ഇതില്‍ ചെയ്യാന്‍ പറ്റൂ. മിക്കവര്‍ക്കും ഈ വൈറസ് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല. പക്ഷെ പ്രായമായവര്‍ക്കും മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും ഇത വളരെയധികം അപകടകരമായേക്കാം.കൂടുതല്‍ ആളുകള്‍ ഇതിനെപറ്റി ശ്രദ്ധിക്കാത്തതുകൊണ്ട് ഔദ്യോഗിക കണക്കുകള്‍ വളരെ കുറവാണ്. ശരിക്കുള്ള കണക്ക് എടുത്താല്‍ അതിലും വളരെ കൂടുതല്‍ ആയിരിക്കും.
തണുത്ത കാലാവസ്ഥയില്‍ ശക്തിയാര്‍ജിക്കുന്ന നൊറോവൈറസ് സാംക്രമിക സ്വഭാവമുള്ളതാണ്. ഇതിനു ടൈലുകള്‍, കര്‍ട്ടനുകള്‍, കാര്‍പ്പെറ്റുകള്‍ എന്നിവിടങ്ങളില്‍ ഒരാഴ്ചയോളം ജീവിക്കാന്‍ കഴിയും.ചര്‍ദി, വയറിളക്കം എന്നിവ കൂടാതെ ഉയര്‍ന്ന ശരീര താപം, വയര്‍ കോച്ചിവലിക്കല്, കൈകാല്‍ വേദന എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്. രോഗബാധിതരായവര്‍ ഡോക്ടറുടെ അടുത്തേക്ക് പോയാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം പകരാന്‍ സാധ്യത ഉള്ളതിനാല്‍ മറ്റുള്ളവരുടെ സാമീപ്യം ഒഴിവാക്കുന്നതാണ് നല്ലത് എന്നാണ് ഒരു ആരോഗ്യ സംരക്ഷണ സമിതിയുടെ വക്താവ് പറയുന്നത്. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ഒരുപാട വെള്ളം കുടിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല