സ്വന്തം ലേഖകന്‍: ട്രംപിന് ബെയ്ജിംഗില്‍ ഉജ്ജ്വല വരവേല്‍പ്പ് നല്‍കി ചൈന, യുഎസും ചൈനയും തമ്മില്‍ 900 കോടി ഡോളറിന്റെ വ്യാപാര കരാറുകളില്‍ ഒപ്പുവച്ചു, ഉത്തര കൊറിയയും പ്രധാന ചര്‍ച്ചാ വിഷയം. ബെയ്ജിംഗിലെ പ്രസിദ്ധമായ ഫോര്‍ബിഡന്‍ സിറ്റിയിലേക്ക് ട്രംപിനെയും പത്‌നി മെലാനിയയെയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗും പത്‌നി പെംഗ് ലിയുവാനും ചേര്‍ന്ന് ആനയിച്ചു.
1420 മുതല്‍ ചൈനീസ് ചക്രവര്‍ത്തിമാരുടെ വാസകേന്ദ്രമായിരുന്ന ഫോര്‍ബിഡന്‍ സിറ്റിയിലെ പാലസ് മ്യൂസിയത്തിലും മൂന്നു പ്രധാന ഹാളുകളിലും ട്രംപ് സന്ദര്‍ശനം നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ 900 കോടി ഡോളറിന്റെ 19 വാണിജ്യ കരാറുകളില്‍ ഒപ്പുവച്ചു. യുഎസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസും ചൈനീസ് ഉപപ്രധാനമന്ത്രി വാങ് യാങുമാണ് വാണിജ്യകരാറുകളില്‍ ഒപ്പുവച്ചത്.
ഇതു തുടക്കം മാത്രമാണെന്നും കൂടുതല്‍ കരാറുകള്‍ ഉണ്ടാവുമെന്നും വാങ് പറഞ്ഞു. വ്യാഴാഴ്ച ട്രംപും ചിന്‍പിംഗും ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തും. ഉത്തര കൊറിയന്‍ പ്രതിസന്ധിയായിരിക്കും ചര്‍ച്ചകളില്‍ മുഖ്യ വിഷയമെന്നണ് സൂചന. ജപ്പാനിലും ദക്ഷിണ കൊറിയയിലും സന്ദര്‍ശനം നടത്തിയശേഷമാണു ട്രംപ് ബെയ്ജിംഗിലെത്തിയത്. ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിനിടെ ചൈന ഉത്തര കൊറിയയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല