ലോകമെങ്ങുമുള്ള ക്രിസ്ത്യാനികള്‍ ഈസ്റ്റര്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നു. അമ്പതുനോമ്പുകഴിഞ്ഞ് പെസഹാ വ്യാഴവും ദുഃഖവെള്ളിയും കഴിഞ്ഞാണ് ഈസ്റ്റര്‍ വരാന്‍ പോകുന്നത്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് ജനിക്കുകയും ലോകത്തിന്റെ പാപങ്ങള്‍ക്കായി കുരിശില്‍ തറയ്ക്കപ്പെടുകയും ചെയ്ത ക്രിസ്തു ലോകത്തിലെ വിപ്ലവകാരിയാണെന്ന് കമ്യൂണിസ്റ്റുകാര്‍ പോലും അഭിപ്രായപ്പെട്ടിട്ടുണ്ട്. ബൈബിള്‍ എന്ന വിശുദ്ധഗ്രന്ഥം ലോകത്തിലുണ്ടാക്കിയ മാറ്റങ്ങളില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമൊന്നും കാണില്ല. ക്രിസ്തുവിനെക്കുറിച്ച്, ദൈവത്തെക്കുറിച്ച് പല അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ടെങ്കിലും ആരും ഇന്നുവരെ ദൈവം പെണ്ണാണെന്ന് പറഞ്ഞിട്ടില്ല.
എന്നാല്‍ അത്തരമൊരു ആരോപണവുമായാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ചരിത്ര അദ്ധ്യാപികയും ടിവി അവതാരകയുമായ ബെറ്റനി ഹ്യൂഗെസാണ് ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഏറെ വിവാദമാകാന്‍ സാധ്യതയുള്ള ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് ഈസ്റ്റര്‍ ദിവസങ്ങളിലാണ് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ലതന്നെ.
ക്രൈസ്തവലോകത്ത് ഇപ്പോള്‍ കത്തിപ്പടര്‍ന്നിരിക്കുന്ന ഈ പ്രസ്താവന റേഡിയോ ടൈംസ് എന്ന പ്രസീദ്ധീകരണത്തിലാണ് പുറത്തുവിട്ടിരിക്കുന്നത്. തന്റെ സംശയങ്ങളുടെ രൂപത്തിലാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്. താമസിയാതെ ഇത് ടിവിയിലൂടെയും ഉന്നയിക്കാന്‍ തന്നെയാണ് ബെറ്റനി ആലോചിക്കുന്നത്. സ്ത്രീകളെ ദൈവീകമായ പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് ബെറ്റനി വാദിക്കുന്നത്. എപ്പോഴും സ്ത്രീകളുടെ നല്ല ചിന്തകളെ പുരുഷന്‍ വിലക്കിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ദൈവത്തിനെ പുരുഷനാക്കിയെന്ന വാദവും ബെറ്റനി ഉന്നയിക്കുന്നുണ്ട്.
ദൈവവും സ്ത്രീയുമായി ഏറെ അടുപ്പമുണ്ടെന്നും അതിനെ എത്ര ശ്രമിച്ചാലും മാറ്റിനിര്‍ത്താവില്ലെന്നും ബെറ്റനി പറയുന്നു. സ്ത്രീകളെ ഇപ്പോള്‍ പുരോഹിതന്മാരാക്കാത്ത പള്ളികളില്‍ ആദ്യകാലത്ത് സ്ത്രീകളായിരുന്നു പുരോഹിതന്മാരെന്നും ബിഷപ്പുമാരെന്നുംപോലും ബെറ്റനി വാദിക്കുന്നുണ്ട്. സ്ത്രീയും മതവും തമ്മിലുള്ള ബന്ധം വളരെ ഗാഢമാണെന്നും ഒരാള്‍ക്കും അതിനെ മാറ്റിമറിക്കാന്‍ സാധിക്കില്ലെന്നും ബെറ്റനി വാദിക്കുന്നു. ബിബിസിയില്‍ ചെയ്യാന്‍ പോകുന്ന ഡിവൈന്‍ വുമണ്‍ എന്ന പരിപാടിയില്‍ തന്റെ വാദങ്ങള്‍ ബെറ്റനി ഉന്നയിക്കുമെന്നാണ് കരുതപ്പെടുന്നത്. ക്രിസ്ത്യന്‍ ചരിത്രത്തിന്റെ ആദ്യത്തെ ഇരുന്നൂറ് വര്‍ഷത്തില്‍ റോമന്‍ പള്ളികളെല്ലാം പണികഴിയിപ്പിച്ചത് സ്ത്രീകളാണ് എന്നാണ് ബെറ്റനി പറയുന്നത്.
എഡിയുടെ ആദ്യ നൂറ്റാണ്ടുകളില്‍ ആഗ്ലിക്കന്‍ പള്ളികളിലെ പുരോഹിതന്മാര്‍ സ്ത്രീകളായിരുന്നുവെന്നും ബെറ്റനി പറയുന്നു. കുറഞ്ഞത് 65 പള്ളികളെങ്കിലും സ്ത്രീകളാണ് നയിച്ചിരുന്നതെന്നും ബെറ്റനി വാദിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല