സ്വന്തം ലേഖകന്‍: വാഷിംഗ്ടണ്‍ മാളില്‍ വെടിവപ്പു നടത്തിയ പ്രതിയെ പിടികൂടി, ആക്രമി 20 വയസുകാരന്‍. ബര്‍ലിങ്ടണ്‍ കസ്‌കേഡ് മാളില്‍ ശനിയാഴ്ച വെടിയുതിര്‍ത്ത ഓക്ക് ഹാര്‍ബര്‍ സ്വദേശി ആര്‍ക്കെന്‍ സിറ്റിന്‍ ആണ് പോലീസിന്റെ പിടിയിലായത്. 20 വയസ്സ് മാത്രം പ്രായമുള്ള സിറ്റിന്റെ വെടിയേറ്റ് നാല് സ്ത്രീകളടക്കം അഞ്ച് പേര്‍ മരിച്ചിരുന്നു.
ആക്രമണത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പോലീസ് സംഭവസ്ഥലത്ത് എത്തുന്നതിന് മുന്‍പേ അക്രമി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മാളില്‍ നിരായിധനായി കയറിയ യുവാവ് 10 മിനിട്ടിന് ശേഷം തോക്കുമായി നില്‍ക്കുന്ന ദൃശ്യം സിസിടീവി ക്യാമറയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ വെടിവപ്പിനു പിന്നിലുള്ള കാരണം വ്യക്തമല്ല.
പ്രദേശിക സമയം രാത്രി ഏഴു മണിക്കാണ് ആക്രമണമുണ്ടായത്. ഒരു ദിവസം മുഴുവന്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് അക്രമിയെ പിടികൂടിയത്. പ്രതിയെന്ന്? സംശയിക്കുന്നയാളുടെ ചിത്രം സുരക്ഷാ ഉദ്യോഗസ്ഥര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. വെടിയുതിര്‍ത്തയാള്‍ 20 വയസ് തോന്നിക്കുന്ന യുവാവാണെന്നും കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയതെന്നും തിരിച്ചറിയാനുള്ള മറ്റു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നുമായിരുന്നു പൊലീസ് നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല