1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 22, 2016

സ്വന്തം ലേഖകന്‍: വിമാനത്തിലെ കക്കൂസ് മാലിന്യം ആകാശത്ത് തള്ളിയാല്‍ വിമാന കമ്പനികള്‍ക്ക് ഇനി പണികിട്ടും. മാലിന്യം പറക്കലിനിടെ ആകാശത്ത് തള്ളുന്ന വിമാനങ്ങളില്‍നിന്ന് 50,000 പിഴയീടാക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് എല്ലാ വിമാനക്കമ്പനികള്‍ക്കും നോട്ടീസ് നല്‍കാനും വ്യോമയാന ഡയറക്ടറേറ്റ് ജനറലിന് (ഡി.ജി.സി.എ.) ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കി.

വിമാനം നിലത്തിറങ്ങുമ്പോള്‍ മാലിന്യ ടാങ്ക് ശൂന്യമാണോ എന്നത് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിമാനത്താവള ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കണം. ഇത്തരത്തില്‍ ടാങ്ക് ശൂന്യമായിക്കണ്ടാല്‍ ആ വിമാനങ്ങളില്‍നിന്ന് 50,000 രൂപ പിഴയീടാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ദേശീയ ഹരിത ട്രിബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ സ്വതന്തര്‍ കുമാറിന്റേതാണ് ഉത്തരവ്. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിനുസമീപം ആളുകള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ വിമാനങ്ങളില്‍നിന്ന് കക്കൂസ് മാലിന്യം തള്ളുന്നതായി മുന്‍സൈനിക ഉദ്യോഗസ്ഥന്‍ ലഫ്. ജനറല്‍ സത്വന്ത് സിങ് ദഹിയ നല്‍കിയ പരാതിയിലാണ് നിര്‍ദേശം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.