സ്വന്തം ലേഖകന്‍: കുറഞ്ഞ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ വാട്ടര്‍ എടിഎമ്മുകളുമായി ഹൈദരാബാദ് കോര്‍പ്പറേഷന്‍. ജലക്ഷാമം രൂക്ഷമായ ഹൈദരാബാദില്‍ മെട്രോപൊളിറ്റന്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സിവറേജ് ബോര്‍ഡാണ് വാട്ടര്‍ എ.ടി.എം എന്ന ആശയം അവതരിപ്പിച്ചത്. നഗരത്തില്‍ വാട്ടര്‍ എ.ടി.എമ്മുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം ആരംഭിക്കാന്‍ ബോര്‍ഡ് മേധാവി നിര്‍ദ്ദേശം നല്‍കി.
വഴിയാത്രക്കാര്‍ക്ക് എ.ടി.എമ്മില്‍ നിന്ന് ലിറ്ററിന് ഒരു രൂപ നിരക്കില്‍ വെള്ളം വാങ്ങാം. മിതമായ നിരക്കില്‍ ജലം വിനിയോഗിക്കുന്നതിന് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനും സൗജന്യ ടാങ്കറുകളുടെ ഡെലിവറി നിരീക്ഷിക്കാനും വനിതാ സ്വയം സഹായ സംഘങ്ങളെ നിയമിക്കാനും തീരുമാനമായി.
നുറ് ദിന കര്‍മപരിപാടിയുടെ ഭാഗമായി നഗരത്തില്‍ ആയിരം മഴവെള്ള സംഭരിണികള്‍ നിര്‍മ്മിക്കാനും തീരുമാനിച്ചു. ലോഡ്ജുകള്‍, ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ കണക്ഷന്‍ ഗാര്‍ഹിക കണക്ഷനില്‍ നിന്ന് കൊമേഴ്‌സല്‍ കണക്ഷനായി മാറ്റാനും മുനിസിപ്പല്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. വേനല്‍ അടുത്തതോടെ കനത്ത കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങുകയാണ് നഗരമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല