ജലവിപണി തങ്ങളുടെ നിക്ഷേപകര്‍ക്ക് വര്‍ഷം തോറും 1.5 ബില്യണ്‍ പൌണ്ടെങ്കിലും ലാഭ വിഹിതമായി നല്‍കുന്നുണ്ട് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്ഷം അത് രണ്ടു ബില്ല്യന്‍ വരെയാണ്. ഇവരുടെ ഈ ലാഭത്തിനിടയിലും വറ്റിവരണ്ട ബ്രിട്ടനില്‍ അടുത്ത മാസം മുതല്‍ ഹോസ്പൈപ് നിരോധനം വരികയാണ്. ഓരോ തലമുറയിലും ഏകദേശം പതിനാലു ശതമാനത്തോളം വര്‍ദ്ധനവ് വാട്ടര്‍ ബില്ലില്‍ ഉണ്ടാകുന്നുണ്ട്. ജലദൌര്‍ബല്യം ഉണ്ടായിട്ടും ഇതില്‍ വലിയ മാറ്റങ്ങള്‍ ഒന്നുംഉണ്ടായിട്ടില്ല. ബ്രിട്ടനിലെ 2.4 മില്ല്യന്‍ കുടുംബങ്ങളും തങ്ങളുടെ ശമ്പളത്തിന്റെ പതിനൊന്നു ശതമാനം വാട്ടര്‍ ബില്‍ അടക്കുന്നതിനു ഉപയോഗിക്കുന്നു.
പക്ഷെ ഇപ്പ്രാവശ്യത്തെ സ്ഥിതി പഴയത് പോലെയല്ല. കഴിഞ്ഞു പോയ രണ്ടു കൊടും വേനല്‍ കൊണ്ട് പോയത് നദികളിലെയും റിസര്‍വോയറുകളിലെയും വെള്ളമാണ്. ഏപ്രില്‍ മുതല്‍ സൌത്തേണ്‍ വാട്ടര്‍,സൗത്ത് ഈസ്റ്റ് വാട്ടര്‍,തേംസ്,അന്ഗ്ലിയന്‍,സട്ടന്‍ എന്നിങ്ങനെ മിക്ക നദികളിലും നിയത്രണം ഏര്‍പ്പെടുത്തിയിരിക്കയാണ് സര്‍ക്കാര്‍. ചെടികളും കാറുകളും സ്വിമ്മിംഗ്
പൂളുകളും ഇനി മുതല്‍ ഹോസ് ഉപയോഗിച്ച് നനയ്ക്കുന്നത് ആയിരം പൌണ്ട് വരെയുള്ള പിഴക്കു കാരണമാകും.
പക്ഷെ വാട്ടര്‍ കമ്പനികള്‍ക്ക് ഇതൊന്നും ഒരു നിയന്ത്രണമാകില്ല. തേംസ് നദിയുടെ വാട്ടര്‍ കമ്പനി മാത്രം നേടിയ ലാഭം 271.4 മില്യനാണ് എന്നിരിക്കെ ഇവര്‍ക്ക് വിഅല്ങ്ങു തടിയായി സര്‍ക്കാര്‍ നില്‍ക്കും എന്നും തോന്നുന്നില്ല. ആറു മാസം കൊണ്ട് 725 മില്ല്യന്‍ നേടാന്‍ കഴിയും വിധം ഈ വിപണി വളര്‍ന്നു കഴിഞ്ഞു. ഇവര്‍ക് മുന്‍പേ നിയന്ത്രണങ്ങള്‍ കൊണ്ട് വരേണ്ടതായിരുന്നു എന്ന് ഈ വൈകിയ വേളയിലാണ് പല വിദഗ്ദ്ധരും അഭ്പ്രായപ്പെടുന്നത്. ജലസേചനവകുപ്പ് സ്വകാര്യ മേഖലക്ക് വിട്ടു കൊടുത്തതിനു ശേഷം ഏകദേശം 90 ബില്ല്യനിന്റെ നിക്ഷേപം നടന്നിട്ടുണ്ട്. ഇപ്പോള്‍ സാധാരണമായവാര്‍ഷിക വാട്ടര്‍ ബില്‍ ഏകദേശം 356 പൌണ്ടോളമാണ്. ഇത് ഈ വര്ഷം ഉയര്‍ന്നു 376 പൌണ്ട് വരെയാകും എന്നാണു വിദഗ്ദ്ധരുടെ കണക്ക് കൂട്ടലുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല