സ്വന്തം ലേഖകന്‍: വെള്ളമടിച്ചാല്‍ ഓടുന്ന കമ്പ്യൂട്ടര്‍ നിര്‍മ്മിച്ച ഇന്ത്യന്‍ പ്രൊഫസറും കുട്ടികളും ശ്രദ്ധേയരാകുന്നു. വെള്ളത്തുള്ളികളില്‍നിന്ന് ഊര്‍ജം സ്വീകരിച്ചാണ് കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കുക. യുഎസിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ അസി. പ്രഫസര്‍ മനു പ്രകാശും ശിഷ്യരുമാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്.
നിലവില്‍ സാധാരണ കംപ്യൂട്ടറുകളുടെ അതേ പ്രവര്‍ത്തന മികവ് അവകാശപ്പെടാന്‍ കഴിയില്ലെങ്കിലും ഭാവിയില്‍ അതിനൊപ്പമെത്തുമെന്നാണു ഗവേഷകരുടെ വാദം.
പത്തുവര്‍ഷത്തെ പഠന ഗവേഷണങ്ങളുടെ ഫലമാണ് ജല കംപ്യൂട്ടറിന്റെ പ്രാഥമിക രൂപമെന്ന് ഗവേഷക സംഘം അവകാശപ്പെടുന്നു. വെള്ളത്തുള്ളികള്‍ കൊണ്ടു പ്രവര്‍ത്തിക്കുന്ന ഒരു കംപ്യൂട്ടറൈസ്ഡ് ക്ലോക്ക് ആണിത്.
എന്നാല്‍ നിലവിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇലക്ട്രോണിക് കംപ്യൂട്ടറുകളുമായി മത്സരിക്കാന്‍ കഴിയുന്ന ഒന്നല്ല ജല കമ്പ്യൂട്ടറെന്ന് മനുപ്രകാശ് സമ്മതിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല