1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2011

സൌരയൂഥത്തിലെ ചുവപ്പന്‍ ഗ്രഹമായ ചൊവ്വയില്‍ ദ്രാവക രൂപത്തില്‍ ജലമുണ്ടായിരിക്കാമെന്ന് നാസ. ചൊവ്വയില്‍ ജലമൊഴുകിയതിന്റെ ദൃശ്യങ്ങള്‍ നാസ ആദ്യമായി പുറത്തുവിട്ടു. 2006 മുതല്‍ നടത്തിവന്ന ചൊവ്വ പര്യവേക്ഷണത്തിന്റെ ഏറ്റവും വലിയ നേട്ടമായാണ് ഇതിനെ കാണുന്നത് എന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. നേരത്തെ ചൊവ്വയുടെ ധ്രുവങ്ങളില്‍ ഖര രൂപത്തില്‍ ജലാശം കണ്ടെത്തിയെന്ന് നാസ അവകാശപ്പെട്ടിരുന്നു.

ചൊവ്വയില്‍ ഒരു കാലത്ത് ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ജലം ഉണ്ടായിരുന്നു എന്നും അത് കാലക്രമേണ ബാഷ്പീകരിച്ചു പോയതായിരിക്കാമെന്നുമാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. ചൊവ്വയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് ചാലുകളായി ജലമൊഴുകിയതിന്റെ അടയാളങ്ങളാണ് നാസ പുറത്തുവിട്ട ചിത്രങ്ങളിലുള്ളത്.

എന്നാല്‍, ഇത്രകാലമായും ദ്രാവക രൂപത്തിലുള്ള ജലസാന്നിധ്യം ചൊവ്വയില്‍ കണ്ടെത്തിയില്ല എന്നത് ആശയക്കുഴപ്പത്തിനും കാരണമാവുന്നുണ്ട്. ചൊവ്വയുടെ ഉപരിതലത്തിലുള്ള ധാതുക്കള്‍ ഉരുകിയൊലിച്ചതിന്റെ അടയാളങ്ങളാവാം ചൊവ്വ പര്യവേക്ഷണ വാഹനത്തില്‍ നിന്നുള്ള ചിത്രങ്ങളില്‍ കാണുന്നത് എന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ കരുതുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.