അനൂപ് ജോസഫ്
ഹാര്‍ട്ട്ബീറ്റ്സിന്റെ മുന്‍വര്‍ഷങ്ങളിലെ വിജയത്തിന് ശേഷം വാട്ഫോര്‍ഡ് മലയാളി സമാജം പുതിയ വിഭവങ്ങളുടെ ഈ വര്‍ഷവും ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുമായി പ്രിയപ്പെട്ടവരുടെ മുന്നിലെത്തി. ഈ മഹോത്സവം വാട്ഫോര്‍ഡില്‍ ടോള്‍പിറ്റ്സ് ലൈനിലുള്ള ഹോളിവെല്‍ കമ്യൂണിറ്റി സെന്ററില്‍ 2012 ജനുവരി 7 ശനിയാഴ്ച്ച 4 മണി മുതല്‍ 10വരെ നടത്തപ്പെട്ടു.
പ്രസ്തുത ചടങ്ങില്‍ ഏതാണ്ട് 350 ല്‍ പരം ആളുകള്‍ പങ്കെടുത്തു. കേരളത്തനിമ വിളിച്ചോതുന്ന ക്ലാസിക്കല്‍ നൃത്തം ,സിനിമാറ്റിക്ക് ഡാന്‍സ്,ബര്‍മിംങ്ങ്ഹാം ശ്രുതി ഓര്‍ക്കസ്ട്രയുടെ ഗാനമേള ,മിമിക്സ് പരേഡ് തുടങ്ങി ദൃശ്യ ശ്രവ സുന്ദരങ്ങളായ വിവിധതര കലാപരിപാടികള്‍ കൊണ്ട് സമ്പന്നമായ ഈ ആഘോഷവേളയില്‍ അത്യന്തം രുചികരമായ ഒരു അത്താഴ വിരുന്നും ഒരുക്കിയിരുന്നു.
ഈ സംരംഭം ഒരു വന്‍ വിജയമാക്കി മാറ്റിയ എല്ലാ മലയാളി സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിനും സഹകരണത്തിനും ഹൃദയത്തിന്റെ ഭാഷയില്‍ ഭാരവാഹികള്‍ നന്ദി അറിയിച്ചു. ഫാ: പോള്‍ പരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല