ചരിത്രപ്രസിദ്ധമായ മാല്‍വേണ്‍ മല ചവിട്ടി യു കെ മലയാളികള്‍ ഇത്തവണയും ദു:ഖവെള്ളി ആചരിച്ചു .യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരത്തോളം മലയാളികള്‍ മലയാറ്റൂര്‍ മലയെ അനുസ്മരിപ്പിക്കുന്ന മാല്‍വെന്‍ കുന്നിലേക്ക് പരിഹാര പ്രദക്ഷിണത്തിന് എത്തിച്ചേര്‍ന്നിരുന്നു.പ്രകൃതി രമണീയമായ മാല്‍വേണ്‍ കുന്നുകളുടെ അടിവാരത്തു നിന്നും രാവിലെ പത്ത് മണിക്ക് കുരിശിന്റെ വഴിയുടെ ശ്രുശ്രൂഷകള്‍ ആരംഭിച്ചു.തെളിഞ്ഞ കാലാവസ്ഥയില്‍ ചെറിയ തണുപ്പുണ്ടായിരുന്നുവെങ്കിലും രാവിലെ മുതല്‍ തന്നെ വിശ്വാസികള്‍ മാല്‍വെണ്‍ മലയടിവാരത്തിലേക്ക് പ്രവഹിച്ചു കൊണ്ടിരുന്നു.മാല്‍വേണ്‍ മലനിരകളിലെ ഏറ്റവും ഉയരം കൂടിയ ബീക്കണ്‍ പോയിന്റ് ആണ് തീര്‍ത്ഥാടകര്‍ പീഢാനുഭവ പാതയാക്കി മാറ്റിയത്.
ഫാ.സോജി ഓലിക്കല്‍, ഫാ.ജോമോന്‍ തൊമ്മാന, ഫാ.ജോയ് വയലില്‍ തുടങ്ങിയവര്‍ വിവിധ ശ്രിശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. കുരിശുമലയുടെ മുകളില്‍ ഫ.ജോമോന്‍ തൊമ്മന ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ഇപ്രാവശ്യം വളരെ ചിട്ടയോടും കാര്യക്ഷമവുമായ പ്രവര്‍ത്തനമാണ്നേതൃത്വം നല്‍കിയ മാല്‍വെന്‍ വിശ്വാസികള്‍ കാഴ്ച വെച്ചത്. കൈക്കുഞ്ഞുങ്ങളുമായി പോലും ലണ്ടനില്‍ നിന്നും ഒക്കെ കോച്ചിന് വിശ്വാസികള്‍ എത്തിച്ചേര്‍ന്നിരുന്നു. മലകയറിയിറങ്ങിയ വിശ്വാസികള്‍ക്ക് സംഘാടകരുടെ വക ലഘുഭക്ഷണ വിതരണവും ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല