1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2024

സ്വന്തം ലേഖകൻ: കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ പ്രകൃതി ദുരന്തമായ വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു ഫണ്ട് ശേഖരണം യുക്മ ചാരിറ്റി ഫൗണ്ടേഷൻ (UCF) ആരംഭിക്കുകയാണ്. വയനാട് ദുരന്തത്തിന്റെ ആഘാതം വാക്കുകൾക്കതീതമാണ്. മനുഷ്യൻ്റെ ഉള്ളുലയ്ക്കുന്ന കാഴ്ചകളാണ് ദുരന്ത ഭൂമിയിലെമ്പാടും.

പ്രകൃതി സംഹാര താണ്ഡവമാടിയ വയനാട്ടിലെ ദുരന്ത ഭൂമിയിൽ അവശേഷിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് ഒരു കൈത്താങ്ങാകുവാൻ നമുക്കും ധാർമ്മികമായ ബാദ്ധ്യതയുണ്ട്. ദുരന്തത്തിന് ഇരയായവർക്ക് സാധനങ്ങളെക്കാൾ, പുനരധിവാസത്തിനുള്ള പിന്തുണയാണ് നമ്മൾ നൽകേണ്ടത്. ഇക്കാര്യത്തിന് വേണ്ടിയാണ് ഫണ്ട് ശേഖരണം യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ (UCF) നേതൃത്വത്തിൽ ആരംഭിക്കുന്നത്.

ഫണ്ട് ശേഖരത്തിൽ സഹകരിക്കുവാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പണം അയക്കാവുന്നതാണ്.

https://gofund.me/6dc0d036

യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫണ്ട് ശേഖരണത്തിൽ യുക്മ റീജിയണൽ കമ്മിറ്റികളുടെയും അംഗ അസോസിയേഷനുകളുടേയും യു കെ മലയാളികളുടേയും മറ്റെല്ലാ സുമനസുകളുടേയും സഹകരണം തേടിക്കൊണ്ട് ഫണ്ട് ശേഖരിക്കാനാണ് ദേശീയ സമിതി യോഗം തീരുമാനിച്ചത്.

2017 ലെ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി യുക്മ അംഗ അസോസിയേഷനുകളുടെ സഹകരണത്തോടെ നടത്തിയ ഫണ്ട് ശേഖരണത്തിൽ ലഭിച്ച തുക ഉപയോഗിച്ച് പത്തോളം വീടുകൾ അർഹരായ ആളുകൾക്ക് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പണിയിപ്പിച്ചു നൽകാനായത് അഭിമാനാർഹമാണ്. വീടുകൾക്ക് അർഹരായവരെ നിശ്ചയിച്ചത് പ്രാദേശീക പഞ്ചായത്തുകളിൽ നിന്നും ലഭിച്ച ലിസ്റ്റിൽ നിന്നും ഏറ്റവും പാവപ്പെട്ടവരും അർഹരുമായവർക്കാണ് നമ്മൾ നൽകിയത്.

ഒരോരുത്തർക്കും നൽകാൻ കഴിയുന്ന പരമാവധി തുക ഇതിനായി രൂപീകരിച്ചിരിക്കുന്ന ലിങ്കിലൂടെ നൽകി ഈ മാനുഷിക പുണ്യകർമ്മത്തിൽ പങ്കാളികളാകാൻ യുക്മ ദേശീയ സമിതി ആഹ്വാനം നൽകുകയാണ്. കൂടുതൽ തുകകൾ സംഭാവന ചെയ്യുവാൻ സാധിക്കാത്തവർ, വിദ്യാർത്ഥികൾ തുടങ്ങിയവർ മിനിമം ഒരു പൗണ്ടെങ്കിലും സംഭാവന ചെയ്യുവാൻ താല്പര്യം കാണിക്കണമെന്ന് യുക്മ ദേശീയ സമിതിക്കു വേണ്ടി അഭ്യർത്ഥിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.