1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2012

ബെന്നി വര്‍ക്കി

വയനാട് ജില്ലയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെ സംഗമം ഈ വര്ഷം മെയ്‌ ഇരുപതിന് ഞായറാഴ്ച ബ്രിസ്റ്റോളില്‍ വച്ച് നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ അറിയിച്ചു. വിവിധ കമ്മറ്റികളുടെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.മൂന്നാമത് സംഗമമാണ് ബ്രിസ്റ്റോളില്‍ വെച്ച് നടക്കുന്നത്.

സംഗമത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളെ അധികരിച്ച് വിദഗ്ധര്‍ ക്ലാസെടുക്കും. കഴിഞ്ഞ വര്‍ഷത്തെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ക്ലാസ്‌ വളരെയേറെ ഉപകാര പ്രദമായിരുന്നു എന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ യുകെയിലെ മലയാളികള്‍ക്ക് നിത്യ ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട വിഷയങ്ങളാണ് സെമിനാറില്‍ അവതരിപ്പിക്കുക.

കൂടാതെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ മത്സരങ്ങള്‍ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടികളുടെ പുരോഗതി വിലയിരുത്തുന്നതിന് കഴിഞ്ഞ ദിവസം ബര്‍മിംഗ്ഹാമില്‍ വച്ച് കമ്മറ്റി അംഗങ്ങള്‍ ഒത്തുകൂടിയിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
സജിമോന്‍ രാമച്ചനാട്ട്:07916347245
ഷാജി ജോസ്: 07508017328
ബിനോയ്‌ മാണി: 07825795268
രാജന്‍ വര്‍ഗീസ്‌: 01527451498

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.