ഫോണ്‍ബില്ല് കണ്ട് പലരും ബോധം കെട്ട് വീഴാറുണ്ട്. ഫോണ്‍ കമ്പനികള്‍ നല്‍കുന്ന ഓഫറുകള്‍ കണ്ണുമടച്ച് വിശ്വസിച്ച് ആളുകളുമായി സംസാരിക്കാന്‍ തുടങ്ങിയാല്‍ ബോധം കെട്ട് വീഴേണ്ടി വരും. ഫോണ്‍ ഉപയോഗിക്കുന്നതിന് മുന്‍പ് കുറച്ച് കാര്യങ്ങള്‍ മനസ്സില്‍ വെച്ചാല്‍ ബില്ലും കുറയ്ക്കാം കാശും ലാഭിക്കാം.
01/02 നമ്പറുകള്‍
ഇത് സാധാരണ ലോക്കല്‍ നമ്പറുകള്‍ തന്നെയാണ്. ഈ നമ്പരുകളിലേക്ക് വിളിക്കുന്നതിന് സാധാരണയായി പീക്ക് ടൈമില്‍ ഒരു മിനിട്ടിന് അഞ്ച് പെന്നിയും അല്ലാത്ത സമയത്ത് ഒരു പെന്നിയുമാണ്. മിക്ക ലാന്‍ഡ്‌ലൈന്‍ സേവനദാതാക്കളും വൈകുന്നേരവും അവധി ദിവസങ്ങളിലും സൗജന്യകോളുകള്‍ അനുവദിക്കാറുണ്ട്. ഒട്ടു മിക്ക കമ്പനികളും ഒരു നിശ്ചിത തുക നല്‍കിയാല്‍ ഈ നമ്പരുകളിലേക്ക് മുഴുവന്‍ സമയവും സൌജന്യ കോളുകള്‍ അനുവദിക്കാറുണ്ട്.ഈ നമ്പരുകളിലേക്ക് മൊബൈലില്‍ നിന്ന് വിളിക്കുമ്പോള് 10 പെന്നി വരെ ഈടാക്കാറുണ്ട്.
03 നമ്പറുകള്‍
08ല്‍ തുടങ്ങുന്ന നമ്പരുകള്‍ക്ക് പകരമായാണ് ഒഫ്‌കോം 03 നമ്പരുകള്‍ കൊണ്ടുവന്നത്. സാധാരണ ലോക്കല്‍ കോളുകളുടെ (01/02 നമ്പറുകള്‍) അതേ നിരക്ക് തന്നെയാണ് 03 നമ്പറുകള്‍ക്കും.
05 നമ്പറുകള്‍
ഈ നമ്പറുകളിലേക്ക് ലാന്‍ഡ് ഫോണില്‍ നിന്ന് ഫ്രീയായി വിളിക്കാം. എന്നാല്‍ മൊബൈലില്‍ നിന്നാണങ്കില്‍ കാശ് കൊടുക്കണം.
0845/ 0870 നമ്പറുകള്‍
ഈ നമ്പറുകള്‍ക്ക് ചില പ്രദേശങ്ങളിലും ലാന്‍ഡ് ലൈനിലും പാക്കേജുകള്‍ ലഭ്യമാണ്.സ്‌കൈ, ബി ടി .ടോക് ടോക് പോലുളള സേവനദാതാക്കള്‍ അവരുടെ മന്ത്‌ലി പാക്കേജിനൊപ്പം സൗജന്യമായി പാക്കേജുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ മൊബൈലില്‍ നിന്ന് ഈ നമ്പരിലേക്ക് വിളിച്ചാല്‍ 14 മുതല്‍ 40 പെന്നി വരെ പോകാം.
0800/ 0808 നമ്പറുകള്‍
മൊബൈലില്‍ നിന്ന് വിളിച്ചാല്‍ മാത്രമേ ഈ നമ്പരുകള്‍ക്ക് കാശ് ആകുന്നുളളു. O2 തങ്ങളുടെ മാസ ഉപഭോക്താവില്‍ നിന്ന് 20 പെന്നി ഒരു മിനിട്ടിന് ഈടാക്കുമ്പോള്‍ സ്ഥിരം ഉപഭോക്താക്കളുടെ കൈയ്യില്‍ നിന്ന് 15 പെന്നിയേ വാങ്ങുന്നുളളു.സമീപകാലത്ത് മൊബൈലില്‍ നിന്നും ഈ നമ്പരുകളിലേക്ക് ഉള്ള കോളുകള്‍ സൌജന്യം ആക്കണമെന്ന നിര്‍ദേശം വന്നെങ്കിലും ഇതുവരെ നടപ്പില്‍ വന്നിട്ടില്ല.
0871/0844 നമ്പറുകള്‍
ഈ നമ്പരുകളിലേക്ക് മൊബൈലില്‍ നിന്നും ലാന്‍ഡ് ലൈനില്‍ നിന്നും കാശാകും. വൊഡാഫോണ്‍ ഒരുമിനിട്ടിന് 35 പെന്നി ഈടാക്കുമ്പോള്‍ ബിടി 10 പെന്നിയാണ് ഈടാക്കുന്നത്.
070 നമ്പറുകള്‍
070 നമ്പറുകള്‍ മെബൈല്‍ നമ്പരുകളല്ല. ഒരു ഫോണില്‍ നിന്ന് മറ്റൊരു ഫോണിലേക്ക് ഡൈവര്‍ട്ട് ചെയ്തുപോകുന്ന നമ്പരുകളാണിവ. ഇവക്ക് വലിയ തുക ചാര്‍ജ്ജാകുന്നതിനൊപ്പം ഇത്തരം നമ്പരുകള്‍ക്ക് പാക്കേജുകളും ലഭ്യമല്ല. ലാന്‍ഡ് ലൈനില്‍ നിന്ന വിളിച്ചാലും ഇവക്ക് കാശ് കൊടുക്കണം.മിനിറ്റിനു അന്‍പതു പെന്നി വരെയാണ് ഈ നമ്പരുകള്‍ ഈടാക്കുക.
09 നമ്പരുകള്‍
ഏറ്റവും ചെലവ് കൂടിയ പ്രീമിയം റേറ്റ് നമ്പരുകളാണിവ. ലാന്‍ഡ് ഫോണിലും മൊബൈലിലും ഇതിന് പണം നല്‍കണം. പലരും വ്യത്യസ്ഥ നിരക്കാണ് ഈടാക്കുന്നതെങ്കിലും 50 പെന്നി മുതല്‍ 2 പൗണ്ട് വരെ ഇവയ്ക്ക ചാര്‍ജ്ജാകാം.
ഒരല്‍പ്പം ശ്രദ്ധ കൊടുത്താല്‍ ഭീമന്‍ ഫോണ്‍ ബില്ലുകളില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷനേടാം.
പല കമ്പനികളും വിദേശത്ത് നിന്ന് വിളിക്കാനും മറ്റുമായി പ്രത്യേകം നമ്പരുകള്‍ കൊടുത്തിരിക്കുന്നത് കാണാം . പലരും സാധാരണയായി + 44 എന്ന ഫോര്‍മാറ്റിലാണ് തുടങ്ങുന്നത്. നിങ്ങള്‍ വിദേശത്തല്ലങ്കിലും ഈ നമ്പര്‍ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. സാധാരണ ഫോണിന്റെ ചാര്‍ജ്ജ് മാത്രമേ ഇവിടെയാകുന്നുളളു.0871/0844 നമ്പരുകള്‍ക്ക് പകരം ഈ ലോക്കല്‍ നമ്പരുകള്‍ ഉപയോഗിക്കുക. പല ഓഫീസുകളുടേയും കസ്റ്റമര്‍ കെയറില്‍ വിളിച്ചാല്‍ അവര്‍ നിങ്ങള്‍ക്ക് വേണ്ട ശാഖകളിലേക്ക് കണക്ട് ചെയ്ത് തരുമേന്നതിനാല്‍ ആ സംവിധാനവവും പ്രയോജനപ്പെടുത്തുക.മിക്കവാറും ഈ നമ്പരുകളിലേക്ക് ഉള്ള കോളുകള്‍ സൌജന്യം ആയിരിക്കും
http://www.0800buster.co.uk/,http://www.saynoto0870.com എന്നീ വെബ്ബ്‌സൈറ്റുകള്‍ കമ്പനികളുടെ മറ്റ് നമ്പരുകള്‍ കണ്ടെത്തി തരുന്ന സംവിധാനമുണ്ട്. വന്‍ തുക ഈടാക്കുന്ന 08 നമ്പരുകള്‍ക്ക് പകരം മറ്റ് നമ്പരുകള്‍ ഈ വെബ്ബ്‌സൈറ്റില്‍ ലഭ്യമാണ്. സ്മാര്‍ട്ട് ഫോണില്‍ ഉപയോഗിക്കാവുന്ന ഇവയുടെ ആപ്പുകളും ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാനാകും.
ഒരു കമ്പനിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഇമെയില്‍ ഉപയോഗിക്കുക. വളരെ എളുപ്പമുളളതും ചെലവു കുറഞ്ഞതുമായ കമ്മ്യൂണിക്കേഷന്‍ രീതിയാണിത്. നിങ്ങള്‍ കമ്പനിയുമായി ബന്ധപ്പെട്ടു എന്നതിന് വ്യക്തമായ തെളിവായി ഇത് ഉപയോഗിക്കുകയും ചെയ്യാം.
ബിടി പോലുളള ടെലഫോണ്‍ സേവനദാതാക്കള്‍ തെരഞ്ഞെടുത്ത 08 നമ്പരുകളിലേക്ക് കുറഞ്ഞ ചെലവില്‍ വിളിക്കാന്‍ സൗകര്യമൊരുക്കാറുണ്ട്. ആയിരം മിനിട്ടോ 150 കാളുകളോ ഈ രീതിയില്‍ നിങ്ങള്‍ക്ക് വിളിക്കാവുന്നതാണ്. അതിനുശേഷം വിളിക്കുന്ന ഓരോ കോളിനും പണം മുടക്കണം. ഈ സൗകര്യം ലാന്‍ഡ് ഫോണില്‍ മാത്രമാണ് ലഭിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല