വാട്‌ഫോട് ബാട്മിന്റെന്‍ ക്ലബ്ബിന്റെ ആഭിമുക്യത്തില്‍ മെയ് രണ്ടാംതീയതി ശനിയാഴ്ച വാട്‌ഫോട് കമ്മ്യൂണിറ്റി സ്‌പോര്ട്‌സ് സെന്റെറില്‍ നടത്തപ്പെടുന്ന ഓള്‍ യു കെ Men ‘s doubles ബാട്മിന്റെന്‍ ടൂര്‌നമെന്റിനുള്ള രേജിസ്ട്രസന്‍ നടപടികള്‍ ആരംഭിച്ചതായി W B C പ്രസിഡന്റ് സണ്ണി പി മത്തായി അറിയിച്ചു. ക്ലബ്ബിന്റെ പത്താം വാര്‍ഷികം ആഗോഷിക്കുന്ന ഈ വേളയില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ടീമുകള്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ അവസരം നല്കുമെന്നും ആയതിനാല്‍ ആദ്യം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന 40 ടീമുകള്‍ക്ക് ആയിരിക്കും അതിനുള്ള അവസരം നല്കപ്പെടുകയെന്നും ക്ലബ്ബിന്റെ ഭാരവാഹികള്‍ അറിയിച്ചു . ഒന്നുമുതല്‍ നാല് സ്ഥാനം വരെ നേടുന്ന ടീമുകള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും കൂടാതെ quarter ഫൈനലില്‍ മത്സരിക്കുന്ന എല്ലാ ടീമുകള്‍ക്കും W B C യുടെ പ്രത്യേക പുരസ്‌ക്കാരവും നല്കപ്പെടും . ടൂര്‍ണമെന്റില്‍ വിജയികളാകുന്ന ടീമിന് ചാമ്പ്യന്‍സ് ട്രോഫിയും 301 പൌണ്ടും ആണ് നല്കപ്പെടുന്നത് . രണ്ടാംസ്ഥാനം കരസ്ഥമാക്കുന്ന ടീമിന് ഫസ്റ്റ് റണ്ണര്‍ അപ്പ് ട്രോഫിയും 201 പൌണ്ടും, മൂന്നും നാലും സ്ഥാനക്കാര്‍ക്ക് യഥാക്രമം സെക്കന്റ് റണ്ണര്‍ അപ്പ് ട്രോഫിയും 101 പൌണ്ടും, തേര്‍ഡ് റണ്ണര്‍ അപ്പ് ട്രോഫിയും 51 പൌണ്ടും സമ്മാനിക്കും . വിജയികളാകുന്ന ടീമിലെ രണ്ടു കളിക്കാര്ക്കും ട്രോഫികള്‍ നല്കപ്പെടും. Regitsration Fee £30/ Team . Regitsration ഉം കൂടുതല്‍ വിവരങ്ങള്‍ക്കും വാട്‌ഫോട് ബാട്മിന്റെന്‍ ക്ലബ്ബിന്റെ താഴെ പറയുന്ന ഭാരവാഹികളുമായി ബന്ടപെടുക . സണ്ണി പി മത്തായി 07727993229 ചാള്‍സ് മാണി 07429522529 ബാബു ജോസഫ് 07877124532 ടോജോ 07723339195 ടൂര്‌നമെന്ട് നടക്കുന്ന വിലാസം Westfield Communtiy Sports Cetnre Tolpits Watford WD18 6NS .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല