സ്വന്തം ലേഖകന്‍: താരസംഘടനയായ അമ്മയില്‍ കലാപം; സിദ്ദിഖിന്റെ പത്രസമ്മേളനം തള്ളി നേതൃത്വം; സംഘടനയുടെ വക്താവ് താനാണെന്ന് ജഗദീഷ്; ഗുണ്ടായിസം അമ്മയില്‍ വച്ച് പൊറുപ്പിക്കാന്‍ കഴിയില്ലെന്നും പ്രതികരണം. എക്‌സിക്യുട്ടീവ് അംഗങ്ങള്‍ വാര്‍ത്താ സമ്മേളനം നടത്തിയത് സംഘടന അറിയാതെയെന്നും അമ്മ വ്യക്തമാക്കി. സിദ്ദിഖിന്റെ നടപടി പൊതു സമൂഹത്തില്‍ അമ്മയുടെ മുഖച്ഛായ ഇല്ലാതാക്കിയെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ 19ന് അവെയ്‌ലബിള്‍ എക്‌സിക്യുട്ടീവ് യോഗം നടത്തുമെന്നും അമ്മ അറിയിച്ചു.
ജഗദീഷ് അമ്മ സംഘടയുടെ വക്താവല്ലെന്നും ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് അമ്മയുടെ തീരുമാനമല്ലെന്നും സിദ്ദിഖ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായി ജഗദീഷ് രംഗത്തെത്തുകയും ചെയ്തിരുന്നു. അമ്മയുടെ വക്താവാണ് താനെന്നും താന്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയത് മോഹന്‍ലാലുമായി ചര്‍ച്ച ചെയ്താണെന്നും സിദ്ദിഖ് അടക്കം എല്ലാ ഭാരവാഹികള്‍ക്കും ഇത് അയച്ചു നല്‍കിയിരുന്നെന്നും ജഗദീഷ് വ്യക്തമാക്കിയിരുന്നു.
അതിനിടെ ദിലീപിനെതിരായ ആരോപണം സ്ഥിരീകരിച്ച് സിദ്ദിഖിന്റെ മൊഴി പുറത്തായി. ദിലീപ് അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ടെന്ന് നടി തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നും ഇക്കാര്യം താന്‍ ദിലീപിനോട് ചോദിച്ചിട്ടുമുണ്ടെന്നാണ് ഇന്ന് സിദ്ദിഖ് പറഞ്ഞത്. വ്യക്തിപരമായ കാര്യമാണെന്നും ഇതില്‍ ഇക്ക ഇടപെടേണ്ടന്നുമാണ് ദിലീപ് പറഞ്ഞതെന്നും സിദ്ദിഖ് വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല