കളിപ്രായം കഴിഞ്ഞിട്ടില്ലാത്ത കുട്ടിയെന്ന് വിളിക്കുന്നത് പത്ത് വയസിന്റെ പരിസരപ്രായങ്ങളില്‍ ഉള്ളവരെയാണ്. പത്തു വയസുകാരന്‍ പതിനൊന്നുകാരന്‍ എന്നൊക്കെ പറഞ്ഞാല്‍ കളിച്ച് ചിരിച്ച് നടക്കേണ്ട പ്രായത്തിലുള്ളയാള്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ കാര്യങ്ങളില്‍ അല്പസ്വല്പം മാറ്റമൊക്കെ വന്നിട്ടുണ്ട്. ഇപ്പോള്‍ പതിനൊന്നുകാരന്‍ എന്നൊക്കെ പറഞ്ഞാല്‍ കറതീര്‍ന്ന കുറ്റവാളികളും കള്ളുകുടിയന്മാരുമൊക്കെയാണ്. എന്നാല്‍ ഇവിടെ പറയാന്‍ പോകുന്ന കഥകേട്ട് നിങ്ങളൊന്ന് ഞെട്ടാന്‍ സാധ്യതയുണ്ട്. കാര്യം വളരെ നിസാരമാണ്.
പതിനൊന്നുകാരന്‍ നല്ല ഒന്നാന്തരം കള്ളുകുടിയനാണ്. ഇവിടെ കുടിപ്പിക്കുന്നത് അവന്റെ അമ്മതന്നെയാണ് എന്നതാണ് കഥയുടെ ട്വിസ്റ്റ്. ബ്രാന്‍ഷോല്‍മില്‍ ഒരു പതിനൊന്നുകാരന്‍ കള്ളുകുടിച്ച് കിറുങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ ആംബുലന്‍സ് വിളിച്ച് കക്ഷിയെ ആശുപത്രിയില്‍ എത്തിച്ചു. ഏതെങ്കിലും ദുഷിച്ച കൂട്ടുകെട്ടിന്റെ ഫലമായിരിക്കും ഇത്ര ചെറുപ്രായത്തിലേയുള്ള കള്ളുകുടിയെന്നാണ് പോലീസും ആശുപത്രി അധികൃതരും ആദ്യം കരുതിയത്. എന്നാല്‍ അമ്മതന്നെയാണ് അവനെ ഇത്രയും വലിയ കള്ളുകുടിയനാക്കിയതെന്ന കാര്യം പിന്നീടാണ് വ്യക്തമായത്.
രക്തപരിശോധനയില്‍ പയ്യന്‍ 187 മില്ലിഗ്രാം ആല്‍ക്കഹോള്‍ അകത്താക്കിയിട്ടുണ്ടെന്ന് തെളിഞ്ഞു. അമ്മയെ ഹല്‍ ക്രൗണ്‍ കോര്‍ട്ടില്‍ വിചാരണ ചെയ്തപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. മകനുമായി കഴിഞ്ഞ വര്‍ഷം മുതല്‍ തുടങ്ങിയ കമ്പനിയാണത്രേ! അമ്മ നന്നായി നന്നായി കള്ളുകുടിക്കും. എന്നാല്‍ ഒരു കമ്പനിയുമില്ല. എന്നാല്‍പ്പിന്നെ മകനെത്തന്നെ കള്ളുകുടി കമ്പനിക്കാരന്‍ ആക്കിയേക്കാമെന്ന് അമ്മയങ്ങ് തീരുമാനിച്ചു. രാത്രി എട്ടു മണിയായപ്പോഴാണ് അമ്മയെ കസ്റ്റഡിയില്‍ എടുക്കുന്നത്. അപ്പോള്‍തന്നെ അമ്മ നല്ല ഫിറ്റ് ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
കള്ളിനുവേണ്ടി മകന്‍ അമ്മയുമായി വഴക്കുണ്ടാക്കാമായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരു വലിയ ബോട്ടില്‍ ബിയറൊക്കെ മകന് ഒറ്റയ്ക്ക് കുടിക്കാന്‍ കൊടുക്കുന്ന അമ്മയാണ് താനെന്ന് ഇവര്‍ വെളിപ്പെടുത്തിയതായും പോലീസ് പറയുന്നു. എന്നാല്‍ സുരക്ഷാകാരണങ്ങളാല്‍ ഇരുവരുടെയും പേരുകള്‍ വെളിപ്പെടുത്തുന്നില്ലെന്ന് പോലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല