1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2018

സ്വന്തം ലേഖകന്‍: മാലദ്വീപ് പ്രശ്‌നത്തില്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് വ്യക്തമാക്കി. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശീതയുദ്ധം ഉരുണ്ടുകൂടുന്ന സാഹചര്യമാണുള്ളത്. അതിന് കാരണക്കാരാകാന്‍ മാലദ്വീപിന് താല്‍പര്യമില്ല. ഇന്ത്യയുടെ ദേശീയ സുരക്ഷ നിലനിര്‍ത്തേണ്ടത് മാലദ്വീപിന്റെ കൂടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിന് നഷീദ് നേരത്തെ ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അതേസമയം, മറ്റു രാജ്യങ്ങള്‍ മാലദ്വീപിന്റെ ആഭ്യന്തര വിഷയത്തില്‍ ഇടപെടുന്നത് സാഹചര്യങ്ങള്‍ വഷളക്കാനെ ഉപകരിക്കൂവെന്നായിരുന്നു ചൈനയുടെ നിലപാട്. ചൈനയുമായി തങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍, രാഷ്ട്രത്തിന്റെ ജനാധിപത്യ സ്വഭാവമടക്കം ഇല്ലാതാക്കാന്‍ ചൈന ശ്രമിക്കരുതെന്നും നഷീദ് ആവശ്യപ്പെട്ടു.

രാഷ്ട്രീയ പ്രതിസന്ധിയെത്തുടര്‍ന്ന് നിലവില്‍ ശ്രീലങ്കയില്‍ അഭയം തേടിയിരിക്കുകയാണ് നഷീദ്. മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്‍ പ്രശ്‌നപരിഹാരത്തിനു സഹായം തേടി സുഹൃദ് രാഷ്ട്രങ്ങളായ ചൈന, സൗദി അറേബ്യ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലേക്കു പ്രതിനിധികളെ അയച്ചിരുന്നു. മേഖലയിലെ സുപ്രധാന ശക്തിയായ ഇന്ത്യയെ അവഗണിച്ചായിരുന്നു യമീന്റെ നീക്കം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.