ഇത്രയേറെ നികുതി ജയിലുകള്‍ക്ക് നല്‍കുമ്പോള്‍ ഇതൊരു ബ്രിട്ടീഷുകാരനും സ്വാഭാവികമായും തോന്നാവുന്ന ഒരു സംശയമാണ് ബ്രിട്ടനിലെ ജയിലുകളെന്താ സുഖവാസ കേന്ദ്രങ്ങള്‍ ആണോയെന്ന്, സംഗതി ശരിയാകാനാണ് സാധ്യത കാരണം ജയിലുകളില്‍ തടവുകാരുടെ ക്ഷേമങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ബ്രിട്ടന്‍ പൊടിച്ചു കളയുന്ന നികുതിപ്പണം അത്രയധികമാണ്. ജയില്‍പുള്ളികളുടെ ബന്ധുക്കള്‍ക്ക് അവരെ സന്ദര്‍ശിക്കാനും, സെല്ലിനകത്ത് ടി.വി സ്ഥാപിക്കാനും ബ്രിട്ടനിലെ നികുതിദായകര്‍ ദഷലക്ഷക്കണക്കിന് പൗണ്ടാണ് നല്‍കേണ്ടി വരുന്നത്. വിവരാവകാശനിയമപ്രകാരം കിട്ടിയ വിവരമനുസരിച്ച് ലഭിച്ച രേഖകളില്‍ നിന്നാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 6.7 മില്ല്യണ്‍ പൗണ്ട് ഇതിനായി ചിലവാക്കിയെന്ന് കണ്ടെത്തിയത്. ജയില്‍ സന്ദര്‍ശനത്തിനുള്ള പ്രത്യേക സ്‌കീമനുസരിച്ച് കുടുംബാംഗങ്ങള്‍ക്ക് ഭക്ഷണത്തിനും യാത്രക്കും താമസത്തിനും ആനുകൂല്യം ലഭിക്കും.
ജയിലിലുള്ളവര്‍ക്ക് കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തുവാനും തിരിച്ചെത്തി നല്ല രീതിയില്‍ ജീവിതം നയിക്കുവാനും ഇത് സഹായകരമാകുമെന്ന് ഈ ബില്ലിനെ അനുകൂലിക്കുന്നവര്‍ പറയുമ്പോള്‍, 1973000 പൗണ്ടില്‍ നിന്നും 2343132 പൗണ്ടായി ചിലവ് ഉയര്‍ന്നതില്‍ അസ്വസ്ഥരാണ് ഇതിനെ എതിര്‍ക്കുന്നവര്‍.
ഇതിനു പുറമെയാണ് 5.4 മില്ല്യണ്‍ പൗണ്ട് ജയില്‍ സെല്ലുകളില്‍ ടി.വി. സെറ്റുകള്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കുന്നത്. ഇവിടെ ജയില്‍ സിനിമകളും ഗേ സിനിമകളും കാണാനുള്ള അവസരമുണ്ട്. ഇംഗ്ലണ്ടിലും വെയില്‍സിലുമുള്ള 139 ജയിലുകളിലെ ടി.വികള്‍ ഡിജിറ്റലൈസ് ചെയ്യണമെങ്കില്‍ 9ബില്ല്യണ്‍ പൗണ്ട് ആവശ്യമായിട്ടുണ്ട്.ഇതില്‍ നിന്ന് ബില്ല്യണ്‍ കുറക്കണമെന്ന് നിയമസെക്രട്ടറി കെന്‍ ക്ലര്‍ക്ക് പറയുന്നു.
അതേസമയം ഇത് ഗവണ്‍മെന്റിന്റെ നയവൈകല്യമാണ് ഇത്തരം തീരുമാനങ്ങള്‍ക്കു പിന്നിലെന്ന് ജയില്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ ഡെപ്യൂട്ടി ജനറല്‍സെക്രട്ടറിയായ മാര്‍ക്ക് ഫ്രീമാന്‍ പറയുന്നു. ഇതിന്റെ ഒരു ഭാഗമെങ്കിലും ജയിലധികൃതരുടെ ക്ഷേമത്തിനായി വിനിയോഗിക്കണമെന്ന് അദ്ദേഹം വാദിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല