കലാഭവൻ (ലണ്ടൻ): ജനപ്രീതിയാർജ്ജിച്ച കൊച്ചിൻ കലാഭവൻ ലണ്ടന്റെ WE SHALL OVERCOME കാമ്പയിനിൽ ഞായറാഴ്ച്ച വളരെ വ്യത്യസ്തമായൊരു കലാവിരുന്നാണ് അവതരിപ്പിക്കപ്പെടുന്നത് . നൃത്തവും സംഗീതവും കോർത്തിണക്കി യുകെയിലെ മലയാളികളായ ഗായകരും നർത്തകരും ചേർന്നവതരിപ്പിക്കുന്ന ഈ നൃത്ത സംഗീത വിരുന്നിനു ”ധ്വനി” എന്നാണ് പേരു നൽകിയിരിക്കുന്നത്.
ജൂലൈ 26 ഞായറാഴ്‌ച്ച യുകെ സമയം ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക്
WE SHALL OVERCOME പേജിൽ ഈ ലൈവ് നൃത്ത സംഗീത പരിപാടി അരങ്ങേറും. ന്യൂകാസിൽ നിന്നുള്ള ബ്രീസ് ജോർജ്, റെഡിങ്ങിൽ നിന്നുള്ള മഞ്ജു സുനിൽ, സ്റ്റാഫോർഡിൽ നിന്നും ദീപ്തി കുമാർ ലണ്ടനിൽ നിന്നും സ്വരൂപ് മേനോൻ തുടങ്ങിയ നർത്തകരും, ലണ്ടനിൽ നിന്നുള്ള രാജേഷ് രാമൻ,ദീപക് യതീന്ദ്രദാസ് സ്വിൻഡനിൽ നിന്നുള്ള അനു ചന്ദ്ര, തുടങ്ങിയ ഗായകരും ചേർന്നാണ് ഈ സംഗീത നൃത്ത ശിൽപം അവതരിപ്പിക്കുന്നത്.
പ്രശസ്ത നർത്തകി പ്രിൻസസ് ഗോപിക വർമ്മ മുഖ്യാഥിതി ആയിരിക്കും. നോട്ടിൻഹാമിൽ നിന്നുള്ള നർത്തകി ദീപാ നായരാണ് ധ്വനി എന്ന ഈ വ്യത്യസ്ത പരിപാടി അണിയിച്ചൊരുക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല