ജെയ്സൺ ജോർജ്: കോവിഡ് 19 എന്ന മഹാ ദുരന്തം ഒരു കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ചത് കൂടുതലും യൂറോപ്പ് യുഎസ്എ തുടങ്ങിയ സ്ഥലങ്ങളിലാണ് . ഇവിടങ്ങളിലുള്ള മലയാളികളിൽ പലരും ഈ ദുരന്തന്തിന്റെ തീക്ഷ്ണ ഫലങ്ങൾ അനുഭവിച്ചവരാണ്, ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നവരാണ്. നിരവധി മലയാളികൾക്ക് ജീവൻ നഷ്ട്ടപ്പെട്ടു, ഒട്ടനവധി ആളുകൾ ഇപ്പോഴും ഗുരുതരമായ അവസ്ഥയിൽ ആശുപത്രികളിൽ ത്രീവ പരിചരണ വിഭാഗത്തിലാണ്.
ലോകമാകെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചപ്പോൾ അടച്ചിട്ട വാതായനങ്ങൾക്കുള്ളിൽ ഒറ്റപ്പെട്ടവരെ പോലെ കഴിഞ്ഞു കൂടേണ്ടി വന്ന മനുഷ്യർ, രോഗം ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ യഥാ സമയങ്ങളിൽ അറിയാൻ പറ്റാതെ വേദനനയിൽ കഴിയുന്നവർ. കോവിഡ് എന്ന രോഗം സ്ഥിതി കരിച്ചും സ്ഥിതീ കരിക്കാതെയും വീടുകളിൽ മുറികളിൽ അടക്കപ്പെട്ട് ദിവസങ്ങൾ തള്ളി നീക്കിയവർ രോഗം ബാധിച്ചില്ലെങ്കിലും വീടുകളിലെ നാലു ചുവരുകൾക്കുള്ളിലെ ഏകാന്തതയിൽപ്പെട്ടു വിരസതയിലും മാനസീക സംഘർഷത്തിലുമായവർ, ജോലി നഷ്ടപ്പെട്ടവർ, സാമ്പത്തികമായി തകർന്നവർ, വിശപ്പടക്കാൻ ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതായവർ, കുട്ടികൾ , പ്രായം ചെന്നവർ, ഇതിനപ്പുറം മനസ്സു മരവിപ്പിക്കുന്ന മരണ കണക്കുകളുമായി വരുന്ന ടീവി ചാനൽ വാർത്തകൾ, സോഷ്യൽ മീഡിയയിൽ പങ്കു വെക്കപ്പെടുന്ന മാനസീകമായി തളർത്തുന്ന നെഗറ്റീവ് വാർത്തകൾ, അടച്ചിട്ട വാതായനങ്ങൾ! കൊട്ടിയടച്ച മാനസ്സങ്ങൾ! ആകാശം വരെ ഉയരുന്ന ആശങ്കകൾ! അനിശ്ചിതത്തിൽ ഉഴലുന്ന ലോക ജനതയുടെ വേദനയാർന്ന നേർക്കാഴ്ചയാണിത്.
ഇതിൽ നിന്നെല്ലാം ആളുകൾക്ക് അല്പം മോചനം ലഭിക്കണം എന്ന ആഗ്രഹത്തോടുകൂടി കലാഭവൻ ലണ്ടന്റെ നേതൃത്വത്തിൽ യുകെയിൽ നിന്നും WE SHALL OVERCOME എന്ന ഫേസ്ബുക് കൂട്ടായ്മ്മയുടെ പേരിൽ ഈ ലോക്ക്ഡൌൺ കാലത്തു പ്രതിദിന ഫേസ്ബുക് ലൈവ് പരിപാടികൾ മാർച്ച് 31 മുതൽ ആരംഭിച്ചത്. സംഗീതവും നൃത്തവും മിമിക്രിയും, മോട്ടിവേഷണൽ ടോക്കും മെന്റൽ വെൽബിങ് സെഷൻസും ഒക്കെ അടങ്ങുന്ന ലൈവ് സമ്പർക്ക പരിപാടികൾ കഴിഞ്ഞ മുപ്പതു ദിവസമായി നടന്നു വരുന്നു. ലോകം അറിയപ്പെടുന്ന കലാകാരന്മാർ ദിവസവും വൈകുന്നേരങ്ങളിൽ WE SHALL OVERCOME എന്ന ഫേസ്ബുക്ക് പേജിൽ ലൈവ് ആയി വന്ന് ആളുകളോട് സംവേദിക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു.
ഇതുവരെ അൻപതിലധികം കലാ പ്രവർത്തകർ WE SHALL OVERCOME -ലൂടെ ലൈവിൽ വന്നു പരിപാടികൾ അവതരിപ്പിച്ചു കഴിഞ്ഞു. ഇന്ന് ഏപ്രിൽ 30 വ്യാഴാഴ്ച വൈകിട്ട് യുകെ സമയം നാലുമണിക്ക് (ഇന്ത്യൻ സമയം 8 : 30 പിഎം ) മ്യൂസിക്കൽ ലൈവിൽ വരുന്നത് “മേരി ആവാസ് സുനോ” എന്ന സംഗീത പരിപാടിയിലൂടെ ലോക പ്രശസ്തനായ ഗായകൻ പ്രദീപ് സോമ സുന്ദരമാണ്. വൈകിട്ട് നാല് മണി മുതൽ നിങ്ങളാവശ്യപ്പെടുന്ന ഗാനങ്ങൾ ആലപിച്ചും, നിങ്ങളോടു നേരിട്ട് സംവേദിച്ചും ശ്രീ പ്രദീപ് സോമ സുന്ദരം WE SHALL OVERCOME ഫേസ്ബുക് പേജിൽ ലൈവിൽ ഉണ്ടായിരിക്കും .ഈ പരിപാടിയിലേക്ക് നിങ്ങളെ എല്ലാവരെയും കലാഭവൻ ലണ്ടൻ സ്വാഗതം ചെയ്യുന്നു.
ലൈവ് കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല