
ജയ്സൺ ജോർജ്ജ്: വീ ഷാൽ ഓവർ കം ലൈവിൽ ഞായറാഴ്ച മലയാള സംഗീത ലോകത്തെ മായാ മാന്ത്രികൻ എം ജയചന്ദ്രനും ഐഡിയ സ്റ്റാർ സിംഗർ ഫെയിം പ്രീതി വാര്യറും അതിഥികളായി എത്തുന്നു. ഈ ലോക്ക്ഡൌൺ കാലത്ത് പ്രവാസി മലയാളികളുടെ മനസ്സിന്റെ സ്വാന്തനമായി മാറിയിരിക്കുകയാണ് കലാഭവൻ ലണ്ടൻ അവതരിപ്പിക്കുന്ന “വീ ഷാൽ ഓവർ കം” എന്ന പ്രതിദിന ഫേസ്ബുക് ലൈവ് പരിപാടി.
നിരവധി പ്രമുഖരായ കലാകാരൻമ്മാരാണ് ദിവസം തോറുമുള്ള ഈ ലൈവ് പരിപാടിയിൽ അതിഥികളായി എത്തുന്നത്. വീ ഷാൽ ഓവർ കം ലൈവിൽ നാളെ ഞായറാഴ്ച അഥിതിയായി എത്തുന്നത് മലയാളത്തിലെ പ്രമുഖ സംവിധായകൻ എം ജയചന്ദ്രൻ ആണ്. യുകെ സമയം വൈകുന്നേരം നാലുമണി മുതൽ സംഗീതത്തെക്കുറിച്ചുള്ള സംസാരവും പാട്ടുമൊക്കെയുമായി ശ്രീ എം ജയചന്ദ്രൻ വീ ഷാൽ ഓവർ കം ലൈവിൽ ഉണ്ടായിരിക്കും.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് “വീ ഷാൽ ഓവർ കം” മ്യൂസിക്കൽ ലൈവ് പരിപാടി അവതരിപ്പിക്കുന്നത് ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് പ്രവേശിച്ച പ്രീതി വാരിയർ ആണ്.

പ്രതിദിന ലൈവ് കാണുന്നതിനായി താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല