കളശല്യമെന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. അല്പസ്വല്പമൊക്കെ കളശല്യമില്ലാത്ത വീടും കൃഷിയിടവുമൊക്കെ ഒരു നാട്ടിലും ഉണ്ടാവില്ല . ആഫ്രിക്കന്‍ പായല്‍ എന്നൊരുതരം കള കേരളത്തിലെ കായലുകളിലും തോട്ടിലും കുളത്തിലുമെല്ലാം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ നമ്മള്‍ കേട്ടിട്ടുള്ളതുമാണ്. എന്നാല്‍ ഇവിടെ കളി വേറെയാണ്. കളശല്യം എന്നു പറഞ്ഞാല്‍ മുടിഞ്ഞ കളശല്യം. വീടുവരെ പൊളിച്ചു കളയുന്ന തരത്തിലാണ് കളശല്യം. അത്തരത്തില്‍ കളശല്യംമൂലം വീട് പൊളിച്ചുകളഞ്ഞ ഒരാളുടെ കഥയാണ് ബ്രിട്ടണില്‍ ഇപ്പോള്‍ സംസാരവിഷയം.
ബ്രോക്സബോണില്‍ ഒരു നാല് ബെഡ്റും വീട് പണിത മാത്യു ജോണ്‍ സ്വപ്നത്തില്‍പോലും ഇങ്ങനെയൊരു അവസ്ഥയുണ്ടാകുമെന്ന് കരുതിക്കാണില്ല. ആശിച്ച് മോഹിച്ച നിര്‍മ്മിച്ച വീട് ജാപ്പനീസ് കളയുടെ വളര്‍ച്ച കണ്ടതോടെ പൊളിച്ചുകളയേണ്ടിവന്നു. ഏതാണ്ട് മൂന്ന് ലക്ഷം പൗണ്ടാണ് കളശല്യംമൂലം മാത്യു ജോണിന്റെ കൈയ്യില്‍നിന്ന് പോയത്. ജപ്പാനില്‍നിന്ന് കണ്ടെത്തിയ കള മാത്യു ജോണിന്റെ വീടിന്റെ ഭിത്തിയില്‍ പടര്‍ന്ന് പിടിക്കുകയും ഇഷ്ടികള്‍ക്കിടയിലൂടെ വീട് മുഴുവന്‍ വ്യാപിക്കുകയും ചെയ്തു.
സ്വീകരണമുറിയിലും അടുക്കളയിലും ബെഡ്റൂമിലുമെല്ലാം കളയുടെ വിളയാട്ടമായിരുന്നുവെന്ന് മാത്യു ജോണ്‍ പറഞ്ഞു. ഭിത്തിക്കിടയിലൂടെ വ്യാപിച്ച കള രൂക്ഷമായ പ്രശ്നങ്ങളാണ് സൃഷ്ടിച്ചതെന്നും മാത്യു പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് ഇവിടെ വീട് വെച്ചപ്പോള്‍ ഇത്തരത്തില്‍ ഒരു പ്രശ്നമുണ്ടാകുമെന്ന് സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ലെന്ന് മാത്യു പറയുന്നു. ഒരു ചെറിയ കുടുംബത്തിന് ജീവിക്കാന്‍ പറ്റിയ സ്ഥലമാണ് ഇതെന്നാണ് അന്ന് കരുതിയിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ വളരെ പെട്ടെന്നാണ് കൈവിട്ടുപോയത്. വീടിനടുത്തുള്ള പറമ്പില്‍ ഈ കള വളരുന്നുണ്ടായിരുന്നുവെങ്കിലും അത് വീടിനെ ഇത്തരത്തില്‍ ആക്രമിക്കുമെന്ന് കരുതിയിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല