ലോകസമാധാനത്തിന്റെ വക്താക്കളാണെങ്കിലും ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറുന്നു. ഒന്നാംസ്ഥാനത്തു നിന്നിരുന്ന ചൈനയെയാണ് ഇന്ത്യ മറികടന്നത്. മൂന്നാം സ്ഥാനത്ത് അയല്‍രാജ്യമായ പാകിസ്താനുമുണ്ട്.
ആഗോള ആയുധ വിപണിയില്‍ ഇന്ത്യയ്ക്ക് 10% ഒാഹരിയാണുള്ളത്. അടുത്ത പതിനഞ്ചുവര്‍ഷത്തിനകം ആയുധങ്ങള്‍ക്കായി ഇന്ത്യ പതിനായിരം കോടിയിലേറെ ഡോളര്‍ ചെലവിടുമെന്ന് ഇതുസംബന്ധിച്ച് സ്റ്റോക്കോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട രേഖകള്‍ പറയുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ (2007-11) പ്രധാന പടക്കോപ്പുകള്‍ വാങ്ങുന്ന കാര്യത്തില്‍ 38% വളര്‍ച്ചയാണ് ഇന്ത്യയ്ക്കുണ്ടായത്.
ഏഷ്യന്‍രാജ്യങ്ങളാണ് ആയുധവിപണിയില്‍ പിടിമുറുക്കിയിട്ടുള്ളത്. പാക്കിസ്ഥാന്‍ വാങ്ങിയവയില്‍ ചൈനയില്‍നിന്ന് 50 ‘ജെഎഫ് – 17 പോര്‍വിമാനങ്ങളും 30 ‘എഫ് – 16 പോര്‍വിമാനങ്ങളും ഉള്‍പ്പെടുന്നു. ആയുധം വാങ്ങുന്നതില്‍ 2006 – 2007 വരെ മുന്നില്‍ നിന്നിരുന്ന ചൈന, ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിച്ച് കയറ്റുമതി തുടങ്ങിയതോടെയാണ് ഇറക്കുമതിയില്‍ നാലാം സ്ഥാനത്തേയ്ക്കു നീങ്ങിയത്.
കയറ്റുമതിയുടെ കാര്യത്തില്‍ യുഎസ്, റഷ്യ, ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവ കഴിഞ്ഞാല്‍ ആറാം സ്ഥാനത്തു ചൈനയുണ്ട്. പാക്കിസ്ഥാന്‍ വാങ്ങുന്നതു കൊണ്ടാണു കയറ്റുമതിയില്‍ ചൈന ഇത്രയും മുന്നോട്ടുവന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ലോകമെമ്പാടുമായി ആയുധ ഇറക്കുമതി 24 ശതമാനം കൂടി. ശതമാനക്കണക്കെടുത്താല്‍ ആയുധ ഇറക്കുമതിയില്‍ ഏറ്റവും വലിയ വര്‍ധന വന്നത് സിറിയയിലാണ്- അഞ്ചു വര്‍ഷം കൊണ്ട് 580 ശതമാനം വര്‍ധന. വെനസ്വേല (555 ശതമാനം)യാണ് തൊട്ടു പിന്നില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല