1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2015


ടോം ജോസ് തടിയംപാട്
പ്രൌഡഗംഭിരയുകെ മലയാളികളുടെ ഹാസ്യസാമ്രാട്ട് ജോയ്പ്പന്റെയും ആന്‍സി യുടെ യും 25 മത് വിവാഹ വാര്‍ഷികം വളരെമായി മാന്‍ചെസ്റ്ററില്‍ ആഘോഷിച്ചു. മൂന്ന് കുട്ടികളും ഭാരിയും അടങ്ങുന്ന കുടുംബമാണ് ജോയ്പ്പന്റെത് ,യുകെയിലെ എല്ലാ മേഘലയില്‍ നിന്നും ഉള്ള മലയാളി സാനൃതൃവും പരിപാടിയില്‍ ശ്രദ്ധേയമായി ,യുയുകെഎംഎയുടെ മുഴുവന്‍ നേത്രുതം കൂടാതെ സമൂഹിക സാംസ്‌കാരിക ,കലരേഗത്തുള്ളവരും സജീവമായി പരിപാടിയില്‍ പങ്കെടുത്തു ജോയ്പ്പനും കുടുംബത്തിനും ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് വിജി പൈലി ,അഡ്വ സിജു ജോസഫ് , ദിലിപ് മാത്യു, സാബു കുര്യന്‍ ,ഷൈന്‍മോന്‍ തോട്ടുംകള്‍, ടോം ജോസ് തടിയംപാട് സജിഷ് ടോം ,എന്നിവര്‍ സംസാരിച്ചു.

ഡോക്ടര്‍ റോഷ്‌നി സതീഷ് , റെക്‌സ് , എന്നിവരുടെ നേതൃത്തത്തില്‍ അരേങ്ങറിയ സംഗീത വിരുന്നു കാണികളെ ആനന്ദനൃത്തത്തില്‍ ആറാടിച്ചു കുട്ടികളും വലിയവരും വിവിത കലാപരിപാടികള്‍ അവതരിപ്പിച്ചു ജോയ് ആഗത്തിയും രേസ്മി ഫിലിപും കൂടി അവതരിപ്പിച്ച ഡാന്‍സ് കാണികളുടെ നിലക്കാത്ത കൈയടിക്ക് പാത്രമായി. ഉച്ചക്കു രണ്ടു മണിക്ക് ആരംഭിച്ച പരിപാടി വൈകുന്നേരം എട്ടു മണിവരെ തുടര്‍ന്നു. പങ്കെടുത്ത ആളുകള്‍ക്കെല്ലാം പരിപാടി ഒരു നല്ല അനുഭവം തന്നെ ആയിരുന്നു എന്ന് പറയാതിരിക്കാന്‍ കഴിയില്ല .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.