സ്വന്തം ലേഖകന്‍: വിവാഹ വാര്‍ഷികത്തില്‍ ഭാര്യ സുചിത്രക്ക് കിടിലന്‍ ആശംസയുമായി ഫേസ്ബുക്കില്‍ മോഹന്‍ലാല്‍. ഇരുപത്തെട്ടാം വിവാഹ വാര്‍ഷികമാണ് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ ആഘോഷമാക്കിയത്. സോഷ്യല്‍ മീഡിയ വഴിയാണ് മോഹന്‍ലാല്‍ തന്റെ വിവാഹവാര്‍ഷികം ആരാധകരുമായി പങ്കുവെച്ചത്.
ഭാര്യ സുചിത്രക്കൊപ്പമെടുത്ത മനോഹരമായ ചിത്രത്തില്‍ ഒന്നിച്ചു ചേരലിന്റെ 28 വര്‍ഷമെന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. ഒപ്പം സുചിത്രയ്‌ക്കൊപ്പം തോണി തുഴഞ്ഞ് പാട്ടുപാടുന്ന വീഡിയോയും ഫെയ്‌സ്ബുക്കില്‍ ചേര്‍ത്തിട്ടുണ്ട്.
വിയറ്റ്‌നാമില്‍ വിനോദയാത്ര നടത്തുന്നതിനിടെയെടുത്ത വീഡിയോയും ചിത്രവുമാണ് ലാലേട്ടന്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.
1988 ഏപ്രില്‍ 28 നാണ് മോഹല്‍ലാല്‍ പ്രശസ്ത തമിഴ് ചലചിത്ര നിര്‍മ്മാതാവ് ബാലാജിയുടെ മകളായ സുചിത്രയെ വിവാഹം കഴിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല