ലണ്ടന്‍ : റഷ്യയുടെ ആപ്തി ഔഖ്ദോവ് തനിക്ക് ചായ കുടിക്കാന്‍ തോന്നിയ നിമിഷത്തെ ഇപ്പോള്‍ ശപിക്കുന്നുണ്ടാകും. ആ ഒരു കപ്പ് ചായയാണ് ഒളിമ്പിക് സ്വര്‍ണ്ണമെന്ന ചരിത്രനേട്ടത്തില്‍ നിന്നും വെളളിയിലേക്ക് ഔഖ്ദോവിനെ തളളിയിട്ടത്. കഴിഞ്ഞ ദിവസം നടന്ന ഭാരോദ്വഹന മത്സരത്തിലാണ് ഒരു കപ്പ് ചായ വിധിനിര്‍ണ്ണയിച്ചത്.
പോളണ്ടിന്റെ അഡ്രിയാന്‍ സെലന്‍സ്കിയും റഷ്യയുടെ ആപ്തി ഔഖ്ദോവുമാണ് പുരുഷന്മാരുടെ 85 കിലോ വിഭാഗത്തില്‍ സ്വര്‍ണ്ണത്തിന് വേണ്ടി മത്സരിച്ചുകൊണ്ടിരുന്നത്. ഇരുവരും ഒരേ പോലെ 385 കിലോ വരെ ഉയര്‍ത്തിയതോടെയാണ് ട്രൈ ബ്രേക്കര്‍ വേണ്ടി വന്നത്. ട്രൈബ്രേക്കര്‍ നിയമം അനുസരിച്ച് കുറഞ്ഞ ശരീരഭാരമുളള ആള് കൂടുതല്‍ ഭാരം ഉയര്‍ത്തിയാല്‍ വിജയി ആകാം. അതനുസരിച്ച് ആപ്തിയേക്കാള് 130 ഗ്രാം ശരീരഭാരം കുറഞ്ഞ അഡ്രിയാന്‍ സ്വര്‍ണ്ണം ലഭിക്കുകയായിരുന്നു. മത്സരത്തിന് മുന്‍പ് എടുക്കുന്ന ശരീര ഭാരത്തിലെ കുറവാണ് ഇതിനായി പരിഗണിക്കുന്നത്.
ഉച്ചയ്ക്ക് കഴിച്ച ഭക്ഷണമാണ് ആപ്തിയുടെ ജീവിതത്തില്‍ വില്ലനായി അവതരിച്ചത്. അരക്കപ്പ് ചായയുടെ ഭാരമായിരുന്നു അഡ്രിയാന്റെ ശരീരത്തില്‍ കുറവുണ്ടായിരുന്നത്. രാവിലെ ബ്രേക്ക്ഫാസ്റ്റും ഉച്ചക്ക് കുറച്ച് ചോറും പുഴുങ്ങിയ മു്ട്ടയും ചെറിയൊരു കഷ്ണം ചിക്കനുമാണ് കഴിച്ചതെന്ന് അഡ്രിയാന്‍ വ്യക്തമാക്കി. എന്നാല്‍ ഔഖ്ദോവ് അല്്പ്പം കൂടുതല്‍ കഴിച്ചു. രാവിലെ മുസ്ലിയും നട്സും കഴിച്ചു. ഉച്ചഭക്ഷണത്തിന് ചിക്കന്‍ ബ്രാത്തും കുറച്ച് മീനും കഴിച്ചു. പിന്നീട് മത്സരത്തിന് മുന്‍പ് ചോക്ലേറ്റ് ബാറിട്ട ഒരു ഗ്ലാസ് ചായ കുടിച്ചു. അതാണ് മത്സരത്തിന്റെ വിധി നിര്‍ണ്ണയിച്ചതും. ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ ഒരു മത്സാര്‍ത്ഥിയും ഒരു കപ്പ് ചായ കുടിക്കാന്‍ തോന്നിയ നിമിഷത്തെ ഇത്രയേറെ ശപിച്ചിട്ടുണ്ടാകില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല