ഭാരം കുറയ്ക്കാനായി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഫലം കാണാതെ നിരാശരായി ഇരിക്കുകയാണോ നിങ്ങള്‍. ഇതാ ഭാരം കുറയാത്തതിന് പത്ത് കാരണങ്ങള്‍. ഇതില്‍ ഏതെങ്കിലുമൊക്കെ ശീലങ്ങള്‍ പിന്തുടരുന്നതാണ് എത്ര കഷ്ടപ്പെട്ടിട്ടും ഭാരം കുറയാതിരിക്കാന്‍ കാരണം.
വ്യായാമം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കഴിക്കുന്നു
ഭാരം കുറക്കാനായി ദിവസേന മണിക്കൂറുകളോളം എക്‌സര്‍സൈസ് ചെയ്തിട്ട് കാര്യമില്ല. വ്യായാമം ചെയ്ത് എരിച്ചുകളയുന്ന കലോറികളേക്കാള്‍ കൂടുതല്‍ കലോറി നിങ്ങള്‍ വീണ്ടും കഴിക്കുകയാണങ്കില്‍ ഭാരം കുറയില്ലന്ന് മാത്രമല്ല നഷ്ടപ്പെട്ട ഭാരത്തേക്കാള്‍ കൂടുതല്‍ വീണ്ടും ശരീരത്തിലെത്തുകയും ചെയ്യും.
മതിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍
വ്യായാമം ചെയ്യുന്നത് പോലെ തന്നെയാണ് മതിയായ ഉറക്കം ഒരാള്‍ക്ക് ലഭിക്കുന്നത്. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ വ്യായാമത്തിലൂടെ നഷ്ടപ്പെടുന്ന കലോറിയേക്കാള്‍ കൂടുതല്‍ കലോറി ശരീരത്തിലെത്തും. ഉറക്കമില്ലായ്മ മൂലം ശരിയായി വ്യായാമം ചെയ്യാനാകാത്തത് മാത്രമല്ല കാരണം. ഉറക്കമില്ലായ്മ നിങ്ങളുടെ ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളുടെ നിരക്ക് കുറയ്ക്കുക കൂടി ചെയ്യുന്നത് കൊണ്ടാണ്. ഒപ്പം വിശപ്പ് വര്‍ദ്ധിക്കുന്നതിനാല്‍ കഴിക്കുന്ന ആഹാരത്തിന്റെ അളവ് കൂടുകയും സമ്മര്‍ദ്ദം കൂടുന്നത് ഭാരം കൂടുന്നതിന് കാരണമാവുകയും ചെയ്യുന്നു.
മധുര പാനീയങ്ങള്‍ കൂടുതല്‍ കുടിക്കുന്നത്
ആഹാരം കഴിക്കുന്നത് കുറയ്ക്കുന്നത് കൊണ്ട് മാത്രം ഒരാളുടെ ഭാരം കുറയുകയില്ല. കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് കുടിക്കുന്നത്. മധുരമുളള പാനീയങ്ങള്‍ ധാരാളം കുടിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ എത്ര വ്യായാമം ചെയ്തിട്ടും കാര്യമില്ല. പോയ ഭാരം ഇരട്ടിയായി നിങ്ങളുടെ ശരീരത്ത് തിരികെ എത്തും.
കൂടുതല്‍ ഭക്ഷണം കഴിക്കുന്നത്
കൊഴുപ്പുളള ഭക്ഷണം ഉപേക്ഷിച്ചിട്ടും വണ്ണം കുറയാക്കാത്തതിനെ ശപിക്കേണ്ട. നിങ്ങള്‍ കഴിക്കുന്ന ആഹാരത്തിന്റെ അളവാണ് ഇവിടെ വില്ലനാകുന്നത്. ആറ് തവണയായി കഴിക്കേണ്ടുന്ന ഭക്ഷണം മൂന്ന് തവണയായി കഴിച്ചുതീര്‍ത്തിട്ട് വണ്ണം കുറയുന്നില്ലെന്ന് പരാതി പറഞ്ഞിട്ട് കാര്യമില്ല
ഭക്ഷണം കുറച്ച് കഴിക്കുന്നത്
അമിതമായി ഭക്ഷണം കഴിക്കുന്നത് പോലെ തന്നെയാണ് ഭക്ഷണം ഉപേക്ഷിക്കുന്നതും. രണ്ടും ശരീരത്തിലെ ഭാരം കൂ്ട്ടും. ഭക്ഷണത്തിന്റെ അളവ് കുറയുമ്പോള്‍ ശരീരം അതിനെ പ്രതിരോധിക്കാനായി വിശപ്പുണ്ടാക്കുകയും ഒപ്പം ഉപാപചയ പ്രവര്‍ത്തനങ്ങളുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ബാ്ക്കി വരുന്ന കൊഴുപ്പും കലോറികളും ശരീരത്തില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ഭാരം കൂടുന്നു.
കൃത്യമായി ഭക്ഷണം കഴിക്കാത്തത്
ഭക്ഷണത്തില്‍ കൃത്യനിഷ്ടയില്ലാത്തവരുടേയും ഗതി ഇതുതന്നെയാണ്. ആരോഗ്യകരമായ ഭക്ഷണം ശരിയായ അളവില്‍ കൃത്യസമയത്ത് തന്നെ കഴിക്കണം. തോന്നിയ സമയത്ത് തോന്നിയതു പോലെ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ശരീരഭാരം കൂ്ട്ടാനെ ഉപകരിക്കുകയുളളു. ഇത്തരത്തിലുളള ഭക്ഷണരീതി നിങ്ങളുടെ ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുകയും അതിന്റെ ഫലമായി ശരീരം കൊഴുപ്പും കലോറിയും ശേഖരിച്ച് വെയ്ക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ഇത് ഭാരം കൂട്ടാന്‍ വഴി വെയ്ക്കും.
വ്യായാമത്തില്‍ വീഴ്ച വരുത്തിയാല്‍
ദിവസേനയുളള നിങ്ങളുടെ വ്യായാമത്തില്‍ വീഴ്ച വരുത്തിയാല്‍ അതും നിങ്ങളുടെ ശരീരത്തിന്റെ ഭാരം കൂട്ടുന്നതിന് കാരണമായേക്കാം. ദിവസേന ചെയ്യുന്നുണ്ടല്ലോ എന്ന് കരുതി വ്യായാമത്തില്‍ വീഴ്ച വരുത്തിയാല്‍ അത് പ്രതീക്ഷിച്ചതുപോലെ ശരീരത്തിലെ കാലറി എരിച്ചു കളയില്ല. പല ദിവസം ഇത് ആവര്‍ത്തിക്കുമ്പോള്‍ ശരീരത്തിന്റെ ഭാരം കൂടാന്‍ ഇത് കാരണമാകും.
ഭാരം കുറയ്‌ക്കേണ്ട ആവശ്യമില്ലെങ്കില്‍
പൊണ്ണത്തടി ഒരു രോഗാവസ്ഥയായി കരുതിയതിനെ തുടര്‍ന്ന് ലോകമെമ്പാടുമുളള ആളുകള്‍ ശരീരഭാരം കുറയ്ക്കുന്നത് ഒരു ഫാഷനായി കൊണ്ടുനടക്കുന്നുണ്ട്. എന്നാല്‍ ശരിക്കും നിങ്ങള്‍ക്ക് ഭാരം കുറയ്‌ക്കേണ്ട ആവശ്യമുണ്ടോ എന്ന് വിശദമായി പരിശോധിച്ച ശേഷമാകണം ഭാരം കുറയ്ക്കാന്‍ ശ്രമിക്കേണ്ടത്. ശരീരത്തിന് ഭാരക്കുറവാണങ്കിലും കൃത്യമായ ഷെയ്പ് ഇല്ലാത്തതാണ് നിങ്ങളെ അലട്ടുന്നതെങ്കില്‍ ഭാരം കുറയാന്‍ എന്തെങ്കിലും മെഡിക്കല്‍ കാരണമുണ്ടോ എന്ന് ഡോക്ടറോട് അന്വേഷിക്കാവുന്നതാണ്. രോഗങ്ങളൊന്നുമില്ലെങ്കില്‍ നിങ്ങള്‍ക്ക് ഡയറ്റ് കണ്‍ട്രോളിലൂടെ ശരീരത്തിന്റെ ഷെയ്പ് തിരികെ കൊണ്ടുവരാവുന്നതാണ്.
ശരീര ഭാരം എന്നാല്‍ കൊഴുപ്പിന്റെ അളവല്ല
പലരും ഇന്നത്ര ആഹാരം കഴിച്ചു, എത്ര വര്‍ക്ക് ഔട്ട് ചെയ്തു എന്നിവ കണക്കാക്കിയാണ് ശരീരത്തിലെ ഭാരം കൂടിയോ കുറഞ്ഞോ എന്ന് നോക്കുന്നത്. എന്നാല്‍ നമ്മള്‍ കഴിക്കുന്ന കൊഴുപ്പിന്റെ അളവല്ല യഥാര്‍ത്ഥത്തില്‍ ശരീരഭാരത്തെ നിര്‍ണ്ണയിക്കുന്നത്. മസിലുകളും വെളളത്തിന്റെ അളവും കൊഴുപ്പും ചേര്‍ന്നാണ് ശരീരഭാരം നിര്‍ണ്ണയിക്കുന്നത്. അതായാത് കൊഴുപ്പ് നഷ്ടപ്പെടുന്നതുകൊണ്ടോ കഴിക്കാതിരിക്കുന്നതുകൊേേണ്ടാ ഒരിക്കലും ശരീരത്തിന്റെ ഭാരം കുറയുകയില്ല. പുതിയ വര്‍ക്കൗട്ടിന്റെ ഭാഗമായി മസിലുകള്‍ ഉണ്ടാകുന്നത് ഭാരം കുറയുന്നത് വളരെ പതുക്കെയാക്കുന്നു.
രോഗങ്ങള്‍
പോളി സിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം പോലുളള അവസ്ഥകള്‍ ശരീരഭാരം കൂടാന്‍ കാരണമാകുന്നു. ഒപ്പം തൈറോയ്ഡ് പ്രശ്‌നങ്ങള്‍, ഹോര്‍മോണിലുണ്ടാകുന്ന അസന്തുലിതാവസ്ഥ തുടങ്ങിയവ ശരീരഭാരം കൂടാന്‍ കാരണമാകുന്നു. ചിലതരം ഭഷണങ്ങള്‍ ഉണ്ടാക്കുന്ന അലര്‍ജിയും ശരീരത്തിന്റെ ഭാരം കൂടാന്‍ കാരണമാകും. ഇത്തരത്തിലെന്തെങ്കിലും ക്ലിനിക്കല്‍ കണ്ടീഷനുകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ വ്യായാമവും ഡയറ്റിങ്ങും പ്രയോജനം ചെയ്യില്ലെന്ന് മാത്രമല്ല വിപരീതഫലം ഉണ്ടാക്കുകയും ചെയ്യും. ചില മരുന്നുകളുടെ പാര്‍ശ്വഫലമായും ശരീരഭാരം കൂടാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല