സ്വന്തം ലേഖകന്‍: എന്‍ഡിഎ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയതിനെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ ഒന്നാണ് ലണ്ടനിലെ ‘വെല്‍ക്കം മോദിജി’ ബസ്സുകള്‍. മോദി വീണ്ടും അധികാരത്തില്‍ എത്തിയതിനെ സ്വാഗതം ചെയ്ത് ലണ്ടനില്‍ ബസ്സുകള്‍ ഓടിയെന്നും മറ്റൊരു പ്രധാനമന്ത്രിക്കും ഇങ്ങനെയൊരു സൗഭാഗ്യം ഉണ്ടായിട്ടില്ലെന്നുമാണ് പ്രചരണം.
എന്നാല്‍ ഈ പ്രചരിപ്പിക്കുന്നതില്‍ സത്യമുണ്ടോ?,ഇല്ല. 2015ലെ ചിത്രങ്ങളാണ് മെയ് 23ന് ശേഷം ലണ്ടനിലെ വീഥികളില്‍ മോദിജി എക്‌സ്പ്രസുകള്‍ എന്ന തലക്കെട്ടില്‍ പ്രചരിപ്പിക്കുന്നത്.
2015 ഒക്ടോബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരിക്കേ ലണ്ടന്‍ സന്ദര്‍ശനത്തിനെത്തിയിരുന്നു. ഈ സന്ദര്‍ശനത്തിനോടനുബന്ധിച്ച് ലണ്ടനിലെ ഇന്ത്യന്‍ സമൂഹം ആരംഭിച്ചതാണ് മോദിജി എക്‌സ്പ്രസ്. നിഥിന്‍ പാലന്‍ എന്ന ഇന്ത്യന്‍ പൗരനാണ് ലണ്ടനില്‍ മോദി എക്‌സ്പ്രസ് എന്ന ബസ് രംഗത്തിറക്കുവാന്‍ ആലോചിച്ചതും നടപ്പിലാക്കാന്‍ മുമ്പില്‍ നിന്നതും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല