മാത്യുകുട്ടി ആനകുത്തിക്കല്‍
: ക്‌നാനായ സമുദായത്തിന്റെ ആത്മീയാചാര്യനും കോട്ടയം രൂപതാധ്യക്ഷനുമായ മാര്‍ മാത്യു മൂലക്കാട്ടിന് ഇംഗ്ലണ്ടിലെ ക്‌നാനായ സമുദായ വിശ്വാസികള്‍ ഹൃദ്യമായ സ്വീകരണം നല്‍കി.മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിലെത്തിയ ബിഷപ്പിനെ യു കെ സി സി എ അംഗങ്ങളും ഫാ. സജി മലയില്‍ പുത്തന്‍പുരയിലും ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന് കവന്‍ട്രിയില്‍ നടന്ന യു കെ കെ സി എ യുടെ നാഷണല്‍ കൗണ്‍സിലിനെ ബിഷപ്പ് അഭിസംബോധന ചെയ്തു. ക്‌നാനായ സമുദായംഗങ്ങള്‍ സഭയോടും സമുദായത്തോടും ഒത്തുചേര്‍ന്നുപോകാന്‍ മാര്‍ മാത്യു മൂലക്കാട്ട് ആഹ്വാനം ചെയ്തു. പിതാമഹന്‍മാര്‍ നല്‍കിയ സന്ദേശം ഹൃദയത്തില്‍ അമൂല്യനിധിയായി സൂക്ഷിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
പിതാവിന്റെ വാക്കുകളെ ഹര്‍ഷാരവത്തോടെയാണ് വിശ്വാസികള്‍ സ്വാഗതം ചെയ്തത്. ജൂണ്‍ 30ന് മാല്‍വന്‍ഹില്ലില്‍ നടക്കുന്ന കണ്‍വന്‍ഷന് അദ്ദേഹം പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു.ആറുമണിയോടെ മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട ബിഷപ്പിനെ സ്‌നേഹമനസോടെയാണ് വിശ്വാസികള്‍ യാത്രയാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല